മൊസൂളില്‍ വ്യോമാക്രമണം നടത്തിയെന്ന് അമേരിക്ക
മൊസൂളില്‍ വ്യോമാക്രമണം നടത്തിയെന്ന് അമേരിക്ക
ഇറാഖിലെ മൊസൂളില്‍ വ്യോമാക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സൈന്യം പുറത്തുവിട്ടു
ഇറാഖിലെ മൊസൂളില്‍ വ്യോമാക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ സൈന്യം പുറത്തുവിട്ടു. ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ ആസ്ഥാന മന്ദിരത്തില്‍ ആക്രമണം നടത്തിയതായാണ് അമേരിക്കയുടെ അവകാശ വാദം.
മാസങ്ങളായി ഐഎസ് അധീനതയിലുള്ള പ്രധാന ഇറാഖ് നഗരങ്ങളിലൊന്നാണ് മൊസൂള്‍. ഈ നഗരം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇറാഖ് സര്‍ക്കാര്‍. കുര്‍ദ് പെഷമര്‍ഗകളുടെയും അമേരിക്കന്‍ വ്യോമ സേനയുടെയും സഹകരണത്തോടെയാണ് ഇറാഖ് സൈന്യത്തിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായി ഐഎസ് കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് അമേരിക്കന്‍ സൈന്യം പുറത്ത് വിട്ടത്.
മൊസൂള്‍ യൂനിവേഴ്സിറ്റിയിലെ പ്രസിഡന്‍റിന്‍റെ ഭരണകാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. മൊസൂളിന് 60 കിലോമീറ്റര്‍ അകലത്തിലുള്ള മഖ്മൂറിലാണ് സൈന്യം ഇപ്പോള്‍ തമ്പടിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ മൊസൂള്‍ തിരിച്ചുപിടിക്കുമെന്നാണ് ഇറാഖ് സൈന്യത്തിന്റെ അവകാശ വാദം. ഇറാഖില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ് മൊസൂള്‍.
Adjust Story Font
16