Quantcast

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തി

MediaOne Logo

admin

  • Published:

    27 Dec 2016 11:40 PM GMT

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തി
X

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തി

30 കിലോമീറ്ററോളം ഉയരത്തില്‍ പറന്ന മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് വിലയിരുത്തല്‍.

ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തി. ഏതാനും മിനിറ്റുകള്‍ മിസൈല്‍ പറന്നുവെന്ന് ദക്ഷിണ കൊറിയയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ തീരത്ത് നിന്ന് മുങ്ങിക്കപ്പലില്‍ നിന്നാണ് ഉത്തരകൊറിയ ബാലിസ്റ്റിക മിസൈല്‍ വിക്ഷേപിച്ചത്.

ശനിയാഴ്ച പ്രാദേശിക സമയം 6.30നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. ദക്ഷിണ കൊറിയയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. 30 കിലോമീറ്ററോളം ഉയരത്തില്‍ പറന്ന മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് വിലയിരുത്തല്‍.

ഏതാനും മിനിറ്റുകള്‍ മിസൈല്‍ പറന്നുവെന്ന് ദക്ഷിണ കൊറിയയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് അമേരിക്കയുടെ പ്രതികരണം.

ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അമേരിക്കയും ദക്ഷിണകൊറിയയും നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഉത്തരകൊറിയ അഞ്ചാമത്തെ ആണവ പരീക്ഷണം എപ്പോള്‍ വേണമെങ്കിലും നടത്താമെന്ന ഭീതി നിലനില്‍ക്കെ ദക്ഷിണ കൊറിയയില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

യുഎന്‍ ഉപരോധം നിലവിലുള്ളതിനാല്‍ ആണവപരീക്ഷണം നടത്താനോ ബാലിസ്റ്റിക് മിസൈല്‍ ടെക്‌നോളജി ഉപയോഗിക്കാനോ ഉത്തരകൊറിയക്ക് അനുവാദമില്ല. ഇതിനിടെ മെയ് ആദ്യവാരം ഉത്തരകൊറിയയില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. 36 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ചേരുന്നത്.

TAGS :

Next Story