ആഗോളതലത്തില്‍ മയക്കുമരുന്നിനെതിരെ പോരാടാന്‍ യുഎന്‍
ആഗോളതലത്തില്‍ മയക്കുമരുന്നിനെതിരെ പോരാടാന്‍ യുഎന്‍
ലോക രാജ്യങ്ങളിലെ മയക്കുമരുന്ന് ഉപയോഗത്തിനും മരുന്ന് കച്ചവടത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി യുഎന്‍.
ലോക രാജ്യങ്ങളിലെ മയക്കുമരുന്ന് ഉപയോഗത്തിനും മരുന്ന് കച്ചവടത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി യുഎന്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്ര സഭാ ഉന്നതതല യോഗം വിളിക്കും. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് ജനറല്‍ അസംബ്ലി ഏപ്രില്‍ 19ന് പ്രത്യേക സെഷനും സംഘടിപ്പിക്കും. 3 ദിവസം നീണ്ടുനില്‍ക്കുന്ന ഉന്നതതല യോഗത്തില്‍ യുഎന്‍ അംഗത്വമുള്ള രാജ്യങ്ങളിലെ പ്രതിനിധികള്‍, അനുബന്ധ സംഘടനാ പ്രതിനിധികള്‍ , ചികിത്സാ രംഗത്തെ വിദഗ്ധര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.
മയക്കുമരുന്ന് ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രിമിനല്‍ കുറ്റമായി പരിഗണിക്കണോ, അതോ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയമായി മാത്രം പരിഗണിച്ചാല്‍ മതിയോയെന്നും യോഗം ചര്‍ച്ച ചെയ്യും. മയക്കുമരുന്നിന് അടിമകളായവര്‍ക്ക് ചികിത്സയും കൌണ്‍സിലിങ്ങും നല്‍കുന്ന വോക്കല്‍ ന്യൂയോര്‍ക്ക് എന്ന സംഘടനയാണ് യോഗത്തിന് മേല്‍നോട്ടം വഹിക്കുക. മയക്കമരുന്നുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതികളും യോഗത്തില്‍ ചര്‍ച്ചയാകും. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പ്രിസണ്‍ സ്റ്റഡീസിന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലാണ് മയക്കുമരുന്ന് കേസുകളിലുള്‍പ്പെട്ട് ഏറ്റവുമധികം പേര്‍ ജയിലിലുള്ളത്. ജയിലുള്ളവരില്‍ 80 ശതമാനത്തിലധികം പേരും മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായവരാണ്. ജയിലിലടക്കുന്നതിന് പകരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വോക്കല്‍.
Adjust Story Font
16