Quantcast

ഭൂകമ്പം തകര്‍ത്ത നേപ്പാളിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയില്‍

MediaOne Logo

Jaisy

  • Published:

    25 Jan 2017 8:31 PM GMT

ഭൂകമ്പം തകര്‍ത്ത നേപ്പാളിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയില്‍
X

ഭൂകമ്പം തകര്‍ത്ത നേപ്പാളിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയില്‍

ഭൂകമ്പത്തില്‍ തകര്‍ന്ന കേന്ദ്രങ്ങളിലടക്കം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്

ഭൂകമ്പം തകര്‍ത്ത നേപ്പാളിലെ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ് . ഭൂകമ്പത്തില്‍ തകര്‍ന്ന കേന്ദ്രങ്ങളിലടക്കം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ് . കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തില്‍ നൂറുകണക്കിനാളുകളാണ് നേപ്പാളില്‍ കൊല്ലപ്പെട്ടിരുന്നു.

നേപ്പാളിന് കനത്ത ആഘാതമേല്‍പ്പിച്ചാണ് 2015 ഏപ്രിലില്‍ ശക്തമായ ഭൂകമ്പമുണ്ടായത് . നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെടുകയും വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്തു . രാജ്യത്തിന്റെ സാമ്പത്തിക നിലയും അപ്പാടെ തകര്‍ന്നു . ടൂറിസം പ്രധാന വരുമാന മാര്‍ഗമായിരുന്ന രാജ്യത്ത് ആ മേഖലയിലും പൂര്‍ണമായും സ്തംഭിച്ച അവസ്ഥയായിരുന്നു . കഴിഞ്ഞ കുറേ നാളുകളായി രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ് . രാജ്യത്തേക്കുള്ള സഞ്ചാരികളുടെ വരവും ഭൂകമ്പത്തിന് ശേഷം കുത്തനെ കുറഞ്ഞിരുന്നു . രാജ്യ തലസ്ഥാനമായ കാഠ്മണ്ഡു വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു .

നേപ്പാളിലെ രാഷ്ട്രീയ പ്രശ്നങ്ങളും രാജ്യത്തിന്റെ പ്രധാന സാമ്പത്തിക മേഖലയായ ടൂറിസത്തെ കാര്യമായി ബാധിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനാണ് നിലവില്‍ നേപ്പാളിന്റെ ശ്രമം.

TAGS :

Next Story