Quantcast

വെടിനിര്‍ത്തല്‍ അവസാനിച്ചു; സിറിയയില്‍ വീണ്ടും ആക്രമണം തുടങ്ങി

MediaOne Logo

admin

  • Published:

    3 Feb 2017 2:30 PM GMT

വെടിനിര്‍ത്തല്‍ അവസാനിച്ചു; സിറിയയില്‍ വീണ്ടും ആക്രമണം തുടങ്ങി
X

വെടിനിര്‍ത്തല്‍ അവസാനിച്ചു; സിറിയയില്‍ വീണ്ടും ആക്രമണം തുടങ്ങി

വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ സിറിയയില്‍ ആക്രമണം വീണ്ടും ആരംഭിച്ചു. അലപ്പോയിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം

വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ സിറിയയില്‍ ആക്രമണം വീണ്ടും ആരംഭിച്ചു. അലപ്പോയിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. അതേസമയം, സിറിയയിലേത് അന്യായമായ ആക്രമണമാണെന്ന വാദവുമായി യുഎന്‍ രംഗത്തെത്തി.

വിമതര്‍ ഹോംസ് പ്രവിശ്യയിലെ ഒരു ഗ്രാമം പിടിച്ചെടുത്തതിന് പിന്നാലെയാണ് സിറിയയും റഷ്യയും വ്യോമാക്രമണം പുനാരംഭിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ബുധനാഴ്ച രാത്രി വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി അവസാനിച്ചതോടെയായിരുന്നു ആക്രമണം. വിമത നിയന്ത്രണത്തിലുള്ള ഹന്താരത്ത് മേഖല കേന്ദ്രീകരിച്ചായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സര്‍ക്കാര്‍ അധീനതയിലുള്ള സൈഫ് അല്‍ ദവ്‌ലയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സൂചന. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ഹ്യൂമന്‍ റൈറ്റ്സ് ആണ് വിവരം പുറത്തുവിട്ടത്. അതേസമയം സിറിയയിലെ ആക്രമണത്തിനെതിരെ ഐഖ്യരാഷ്ട്ര സഭ രംഗത്തെത്തി. വ്യോമാക്രമണത്തെ യുദ്ധക്കുറ്റമായി കണക്കാക്കേണ്ടിവരുമെന്നും യുഎന്‍ വ്യക്തമാക്കി.

TAGS :

Next Story