Quantcast

ഫലസ്തീനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുടിയേറ്റം നടത്താന്‍ ഇസ്രയേല്‍

MediaOne Logo

Farsana

  • Published:

    17 Feb 2017 11:17 AM GMT

ഫലസ്തീനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുടിയേറ്റം നടത്താന്‍ ഇസ്രയേല്‍
X

ഫലസ്തീനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുടിയേറ്റം നടത്താന്‍ ഇസ്രയേല്‍

കുടിയേറ്റത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ട് ഫലസ്തീനികളും ഒരു ഇസ്രയേല്‍ പൌരനു കൊല്ലപ്പെട്ടിരുന്നു.

ഫലസ്തീനില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കുടിയേറ്റം നടത്താന്‍ ഇസ്രയേല്‍ ഒരുങ്ങുന്നു. കുടിയേറ്റത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ നടന്നആക്രമണങ്ങളില്‍ രണ്ട് ഫലസ്തീനികളും ഒരു ഇസ്രയേല്‍ പൌരനു കൊല്ലപ്പെട്ടിരുന്നു.

അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ജൂതമത വിശ്വാസികള്‍ക്ക് മാത്രമായി സെറ്റില്‍മെന്‍ഡുണ്ടാക്കാന്‍ ഇസ്രയേല്‍ നടത്തിയ ശ്രമമാണ് കൊലപാതകങ്ങളില്‍ കലാശിച്ചത്.ടിയര്‍ ഗ്യാസ് അമിതമായി ശ്വസിച്ചത് കാരണമാണമ് 63കാരിയായ ടൈസീര്‍ ഹബാശ് മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നു.ഇതിന് പുറമെയാണ് വെസ്റ്റ് ബാങ്ക് ഹെബറോണ്‍ നഗരത്തില്‍ ഇസ്രയേലി സൈന്യം ഫലസ്തീന്‍ വനിതയെ വെടിവെച്ചുകൊന്നത്. ജൂത കുടിയേറ്റ നഗരമായ ഒട്നിയയിലാണ് ഇസ്രയേല്‍ പൌരനും കിര്‍യത്ത് അര്‍ബ സെറ്റില്‍മെന്‍റില്‍ ഇസ്രയേല്‍ പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേല്‍ കുടിയേറ്റം വ്യാപിപ്പിക്കുന്നതാണ് പല സ്ഥലങ്ങളിലും സംഘര്‍ഷത്തിന് വഴിവെക്കുന്നത്. ഇസ്രയേല്‍ പെണ്‍കുട്ടിയുടെ സംസ്കാരം ചടങ്ങളില്‍ പങ്കെടുക്കാനെത്തിയ തീവ്രദേശീയ വാദികളായ ഇസ്രയേല്‍ മന്ത്രിമാര്‍ എന്തുവിലകൊടുത്തും കുടിയേറ്റം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വെസ്റ്റ്ബാങ്കില്‍ ഇസ്രയേലിന്റെ പരമാധികാരം ഊട്ടിയുറപ്പിക്കുമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.

അധികൃത കുടിയേറ്റം ഇസ്രയേല്‍ വ്യാപിപ്പിക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭയും യൂറോപ്പ്യന്‍ യൂണിയനും അമേരിക്ക,റഷ്യ എന്നീ രാജ്യങ്ങളും രംഗത്തെത്തി. കുടിയേറ്റം വ്യാപിപ്പിക്കുന്ന ഇസ്രയേല്‍ തന്നെ അംഗീകരിച്ച ദ്വിരാഷ്ട്ര വാദത്തിന് എതിരാണെന്നും അവര്‍ ആരോപിച്ചു. വെസ്റ്റ്ബാങ്കിലെ പല ചെക്ക്പോയന്‍റുകളും ഇസ്രയേല്‍ മുന്നറിയിപ്പില്ലാതെ അടച്ചിടുകയാണ്. ഈദുല്‍ ഫിത്തറിന് ഒരുങ്ങുന്ന ഫലസ്തീനികള്‍ക്ക് ഇത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

TAGS :

Next Story