സിറിയയിലെ ദരായയില്‍ സൈനിക ഉപരോധം പിന്‍വലിച്ചു
സിറിയയിലെ ദരായയില്‍ സൈനിക ഉപരോധം പിന്‍വലിച്ചു
നാലു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ വിമതര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍.
വെടിനിര്‍ത്തലിനു പിന്നാലെ സിറിയയിലെ ദരായയില്‍ സൈനിക ഉപരോധം പിന്‍വലിച്ചു. ഇതോടെ അവശ്യവസ്തുക്കളുമായി സന്നദ്ധ സംഘടനകളുടെ വാഹനങ്ങള്‍ ദമാസ്കസില്‍ പ്രവേശിച്ചു. പ്രദേശത്ത് നിന്നും സിവിലിയന്മാരും വിമതരും പലായനം തുടങ്ങി. വിമതരുടെ നിയന്ത്രണത്തിലായിരുന്നു 2012 മുതല്‍ ദരായ പട്ടണം. ഇതിന് ശേഷം ഒരു തവണ മാത്രമാണ് സഹായവുമായുള്ള വാഹനത്തെ വിമതര്‍ അകത്ത് പ്രവേശിപ്പിച്ചത്.
നാലു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ വിമതര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍. നൂറുകണക്കിന് വിമതര്‍ ഇതിനകം കീഴടങ്ങി. ഇതോടെ സൈന്യം ഉപരോധം അവസാനിപ്പിച്ച് അകത്തു കടന്നു. ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളുമായി റെഡ്ക്രോസിന്റെ ആദ്യവാഹനം വ്യാഴാഴ്ച ദരായയിലെത്തി.
ഇവിടെ നിന്നും സാധാരണക്കാരെ ബസില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. 8000 സിവിലിയന്‍മാരും 800 വിമതരും ദമാസ്കസില്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഉപരോധം മൂലം ദരായയില്‍ പട്ടിണി മരണങ്ങളുമുണ്ടായി. അസദ് ഭരണകൂടത്തിനെതിരെ പ്രതിഷേധം തുടങ്ങിയ സ്ഥലങ്ങളിലൊന്നാണ് ദരായ.
Adjust Story Font
16