Quantcast

താന്‍ ജയിച്ചാലേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കൂ; ട്രംപ് പുതിയ വിവാദത്തില്‍

MediaOne Logo

Ubaid

  • Published:

    19 Feb 2017 9:52 AM GMT

താന്‍ ജയിച്ചാലേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കൂ; ട്രംപ് പുതിയ വിവാദത്തില്‍
X

താന്‍ ജയിച്ചാലേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കൂ; ട്രംപ് പുതിയ വിവാദത്തില്‍

ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് ട്രംപിന്റെ നിലപാടെന്നും ഒബാമ കുറ്റപ്പെടുത്തി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തില്‍. തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചേക്കില്ലെന്ന ട്രംപിന്‍റെ നിലപാട് അപകടകരമെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് ട്രംപിന്റെ നിലപാടെന്നും ഒബാമ കുറ്റപ്പെടുത്തി.

ഫ്ലോറിഡയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണ പരിപാടിയിലാണ് ബറാക് ഒബാമ ട്രംപിനെതിരെ ആഞ്ഞടിച്ചത്. അമേരിക്കയില്‍ സാത്താന്‍റെ പണിയാണ് ട്രംപ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഒബാമ പറ‍ഞ്ഞു. അത് അപകടകരമാണ്. കാരണം നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കാന്‍ ഇത് കാരണമാകും. അത് ജനാധിപത്യത്തെ അട്ടിമറിക്കും. അപ്പോള്‍ താങ്കള്‍ ചെയ്യുന്നത് സാത്താന്‍റെ പണിയാണ്.

രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ട്രംപ് പണിയെടുക്കുന്നതെന്നും ഒബാമ കുറ്റപ്പെടുത്തി. അമേരിക്കയെ വന്‍ ശക്തിയാക്കുമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അമേരിക്കയില്‍ പ്രശ്നങ്ങള്‍ക്കുത്തരവാദിയായ ഇയാളെ ജനം ഒഴിവാക്കും. അദ്ദേഹം പരിഹാരത്തിന്‍റെ പാതയിലല്ല. പ്രശ്നങ്ങളുടെ പാതയിലാണ്.

അരിസോണയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ മിഷേല്‍ ഒബാമയും ട്രംപിനെ വിമര്‍ശിച്ചു. ജനാധിപത്യ പ്രക്രിയയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് മിഷേല്‍ പറഞ്ഞു. ട്രംപ് വരാതിരിക്കാന്‍ ഹിലരിക്ക് വേണ്ടി ഒന്നിച്ച് പോരാടണമെന്നും മിഷേല്‍ അഭ്യര്‍ഥിച്ചു.

TAGS :

Next Story