തുര്‍ക്കി സാധാരണ നിലയിലേക്ക്
തുര്‍ക്കി സാധാരണ നിലയിലേക്ക്
അത്താതുര്‍ക്കില്‍ രംഗം ശാന്തമാവുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ 44 പേരാണ് കൊല്ലപ്പെട്ടത്.
ഭീകരാക്രമണമുണ്ടായ ഇസ്താംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക്. ആക്രമണം നടന്ന് രണ്ട് ദിവസത്തിനു ശേഷം യാത്രക്കാര്‍ വീണ്ടും വിമാനത്താവളത്തിലെത്തി തുടങ്ങി. ചൊവ്വാഴ്ച രാത്രി പ്രവേശന കവാടത്തിലെത്തിയ ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
അത്താതുര്‍ക്കില്‍ രംഗം ശാന്തമാവുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ 44 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ആക്രമണം നടന്ന് രണ്ട് ദിവസത്തിനു ശേഷം വിമാനത്താവളത്തില്‍ യാത്രക്കാര്‍ എത്തിത്തുടങ്ങി.
മൂന്ന് ഭീകരര്‍ റഷ്യ, ഉസ്ബെസ്കിസ്ഥാന്‍, കിര്‍ഗിസ് എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. രണ്ട് പേര്‍ ടെര്‍മിനലിനുള്ളില്‍ നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. ആക്രണത്തില്‍ 238 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
Adjust Story Font
16