മോദി ജപ്പാനിലെത്തി; 12 കരാറുകളില്‍ ഇന്ന് ഒപ്പുവെക്കും
മോദി ജപ്പാനിലെത്തി; 12 കരാറുകളില്‍ ഇന്ന് ഒപ്പുവെക്കും
നിര്‍ണായകമായ ആണവ കരാറും നിലവില്‍വന്നേക്കുമെന്ന് സൂചനയുണ്ട്.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി 12 പ്രധാന കരാറുകളില്‍ ഇന്നു ഒപ്പു വെക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ണായകമായ ആണവ കരാറും നിലവില്‍വന്നേക്കുമെന്ന് സൂചനയുണ്ട്.
ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി ജപ്പാന്‍ തലസ്ഥാനമായ ടോക്യോവിലെത്തിയത്. സുരക്ഷ, വാണിജ്യം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം എന്നിവയടക്കം നിരവധി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും. രണ്ട് ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ ജപ്പാന്‍ വ്യവസായ നേതാക്കളെ മോദി കാണും. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാകും.
ജപ്പാനുമായി ഫലപ്രദമായ ചര്‍ച്ച നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ആണവക്കരാറില്‍ ഏര്‍പ്പെടാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇരുഭാഗത്തുനിന്നും അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ആണവ ദുരന്തം ഏറ്റു വാങ്ങിയതിനാല്‍ ചോര്‍ച്ച തടയാനുള്ള സംവിധാനം തയ്യാറാക്കിയ ശേഷമാകും ഇന്ത്യയിലേക്ക് ജപ്പാന്‍ റിയാക്ടറുകള്‍ അയക്കുക. ഇത് സംബന്ധിച്ച തീരുമാനവും കൂടിക്കാഴ്ചയില്‍ വന്നേക്കും. ഇരു രാജ്യങ്ങളും ഉടമ്പടിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
Adjust Story Font
16