Quantcast

ട്രംപിന് പൂര്‍ണപിന്തുണയുമായി ടെഡ് ക്രൂസ്

MediaOne Logo

Alwyn K Jose

  • Published:

    21 March 2017 9:28 AM GMT

ട്രംപിന് പൂര്‍ണപിന്തുണയുമായി ടെഡ് ക്രൂസ്
X

ട്രംപിന് പൂര്‍ണപിന്തുണയുമായി ടെഡ് ക്രൂസ്

ട്രംപിന് മാത്രമേ ഹിലരിയെ തോല്‍പ്പിക്കാനാകുയെന്ന് ടെഡ് ക്രൂസ് പറയുന്നു.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് പൂര്‍ണ പിന്തുണയുമായി യുഎസ് സെനറ്റര്‍ ടെഡ് ക്രൂസ്. ട്രംപിന് മാത്രമേ ഹിലരിയെ തോല്‍പ്പിക്കാനാകുയെന്ന് ടെഡ് ക്രൂസ് പറയുന്നു. ഏറെക്കാലത്തെ വിലയിരുത്തലിനൊടുവില്‍ ട്രംപിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചെന്നും ടെഡ് ക്രൂസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വ്യക്തിപരമായ ആരോപണങ്ങള്‍ക്കും ശേഷമാണ് ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി ടെഡ് ക്രൂസ് രംഗത്തെത്തിയിരിക്കുന്നത്. ടെക്സസ്‍ സെനറ്റര്‍ കൂടിയായ ടെഡ് ക്രൂസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിച്ച് ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ പ്രധാന തെരഞ്ഞടുപ്പായിരുക്കുമിതെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എല്ലാ വോട്ടര്‍മാരെയും പോലെ സ്ഥാനാര്‍ഥിയെ തെരഞ്ഞടുക്കുന്നതില്‍ താനും ഏറെ ബുദ്ധിമുട്ടി. അവസാനം തന്റെ മനസാക്ഷിക്കനുസരിച്ച് ട്രംപിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ടെഡ് ക്രൂസ് പറഞ്ഞു. ട്രംപുമായി ചില കാര്യങ്ങളില്‍ അഭിപ്രായി വ്യത്യാസം ഉണ്ടായിരുന്നു. എങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരി ഒരിക്കലും സ്വീകാര്യമല്ലെന്നും ക്രൂസ് പറയുന്നു. നേരത്തെ ട്രംപിനെ പിന്തുണക്കാത്തതില്‍ ടെഡ് ക്രൂസിന് നേരേ രൂക്ഷവിമര്‍ശമുയര്‍ന്നിരുന്നു. സമര്‍ഥനും ശക്തനുമായ എതിരാളിയില്‍ നിന്ന് പിന്തുണ ലഭിച്ചത് തനിക്കുള്ള അംഗീകരമാണെന്ന് ട്രംപ് പ്രതികരിച്ചു.

TAGS :

Next Story