അലപ്പോയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; അവസാന ആശുപത്രിയും തകര്‍ന്നു
അലപ്പോയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; അവസാന ആശുപത്രിയും തകര്‍ന്നു
സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രണത്തില്‍ കിഴക്കന്‍ അലപ്പോയിലെ ആശുപത്രികളെല്ലാം തകര്‍ന്നു. ആക്രണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു.
അലപ്പോയില്‍ സിറിയന്‍ സൈന്യവും ബശാറുല്‍ അസദ് വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷം. സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രണത്തില്‍ കിഴക്കന്‍ അലപ്പോയിലെ ആശുപത്രികളെല്ലാം തകര്‍ന്നു. ആക്രണത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ 5 ദിവസങ്ങളിലായി റഷ്യന്‍ പിന്തുണയോടെ ശക്തമായ വ്യോമാക്രമണമാണ് സിറിയന്‍ സൈന്യം അലപ്പോയില്‍ നടത്തുന്നത്. ആക്രണത്തില്‍ ഇന്നലെ മാത്രം 61 പേരാണ് കൊല്ലപ്പെട്ടത്. വിമത സ്വാധീന മേഖലയായ കിഴക്കന്‍ അലപ്പോയിലുള്ള 4 ആശുപത്രികളും വ്യോമാക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. തകര്‍ന്ന ആശുപത്രികളില്‍ കുടുങ്ങിയ രോഗികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുട്ടികളുടെ ആശുപത്രിയും ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇവിടെ നിന്നും നവജായ ശിശുക്കളുള്‍പ്പെടെയുള്ള മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ചു. ഈ വര്‍ഷം ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ 126 തവണ ആക്രമണങ്ങള്‍ നടന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ കേന്ദ്രങ്ങള്‍ തകര്‍ന്നതോടെ പരിക്കേറ്റവര്‍ക്ക് ശുശ്രൂഷ നല്‍കാനാകുന്നില്ല. ഐക്യരാഷ്ട്ര സഭ വൈറ്റ് ഹെല്‍മെറ്റിന്റെയും നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഏറ്റമുട്ടല്‍ രൂക്ഷമായതോടെ ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ക്കും ജനങ്ങള്‍ കടുത്ത ക്ഷാമമനുഭവിക്കുന്നു. രണ്ടര ലക്ഷം ജനങ്ങളാണ് അലപ്പോയിലുള്ളത് .
Adjust Story Font
16