Quantcast

വിയറ്റ്നാം യുദ്ധചിത്രം, ഫേസ്‍ബുക്ക് വിലക്കിന് മുമ്പും പിമ്പും

MediaOne Logo

Alwyn K Jose

  • Published:

    26 March 2017 11:45 AM GMT

വിയറ്റ്നാം യുദ്ധചിത്രം, ഫേസ്‍ബുക്ക് വിലക്കിന് മുമ്പും പിമ്പും
X

വിയറ്റ്നാം യുദ്ധചിത്രം, ഫേസ്‍ബുക്ക് വിലക്കിന് മുമ്പും പിമ്പും

വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് വിയറ്റ്നാം യുദ്ധചിത്രത്തിനുണ്ടായിരുന്ന വിലക്ക് ഒടുവില്‍ ഫേസ്‍ബുക്ക് നീക്കി.

വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് വിയറ്റ്നാം യുദ്ധചിത്രത്തിനുണ്ടായിരുന്ന വിലക്ക് ഒടുവില്‍ ഫേസ്‍ബുക്ക് നീക്കി. ചിത്രത്തില്‍ നഗ്നതയുണ്ടെന്ന് ആരോപിച്ചായിരുന്നു ഫേസ്‍ബുക്ക് വിലക്കേര്‍പ്പെടുത്തിയത്. വിയറ്റ്നാം യുദ്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രമായിരുന്നു അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉത്ത് പകര്‍ത്തിയ ഈ ചിത്രം. 1972ലെ പുലിറ്റ്സര്‍ പുരസ്കാരവും ചിത്രം നേടിയിരുന്നു. നോര്‍വീജിയന്‍ പ്രമുഖ എഴുത്തുകാരനായ ടോം എഗ്ലാന്റ് തന്റെ ഫേസ്‍ബുക്ക് പേജില്‍ ചിത്രമിട്ടതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. കമ്പനിയുടെ ചട്ടത്തിന് വിരുദ്ധമായ രീതിയിലുള്ള നഗ്നതയുണ്ടെന്ന് ആരോപിച്ച് ഫേ‍സ്‍ബുക്ക് ചിത്രം ഡിലീറ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് എഗ്ലന്റ് ലോകത്തെ മാറ്റിമറിച്ച ഏഴു ചിത്രങ്ങള്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ടോമിന്റെ എഫ്ബി അക്കൌണ്ട് സസ്പെന്റ് ചെയ്യുകയും ചെയ്തു. നോര്‍വീജിയയിലെ പ്രമുഖ മാധ്യമങ്ങളെല്ലം വിഷയം ഏറ്റെടുത്തതോടെ സംഗതി വിവാദമായി. ഫേ‍സ്‍ബുക്കിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു പലകോണില്‍ നിന്നും ഉയര്‍ന്നത്. ലോകചരിത്രത്തെ നിര്‍മ്മിച്ച ചിത്രമാണെന്നായിരുന്നു നോര്‍വീജിയന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഫേസ്‍ബുക്ക് തങ്ങളുടെ അഭിപ്രായം തിരുത്തുകയും ചിത്രത്തിനേര്‍പ്പെടുത്തിയ വിലക്ക് നീക്കുകയും ചെയ്തു.

TAGS :

Next Story