ട്രംപുമായി ഒരുമിക്കാന്‍ പോള്‍ റയാന്‍
ട്രംപുമായി ഒരുമിക്കാന്‍ പോള്‍ റയാന്‍
അഭിപ്രായഭിന്നത മറന്ന് ഡൊണാള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റയാന്‍.
അഭിപ്രായഭിന്നത മറന്ന് ഡൊണാള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റയാന്‍. ഇരുവരും വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു റയാന്റെ പ്രതികരണം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരുമക്കായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡൊണാള്‍ഡ് ട്രംപും പോള്‍ റയാനും അറിയിച്ചു. ഒരുമിക്കുന്നതിന്റെ പ്രധാനമായ ചുവടുവെപ്പായിരുന്നു തങ്ങളുടെ കൂടിക്കാഴ്ചയെന്ന് ഇരുവരും പ്രതികരിച്ചു. എന്നാല്‍ ട്രംപിന്റെ സ്ഥനാര്‍ഥിത്വത്തെ അംഗീകരിക്കാന്‍ തനിക്കാകില്ലെന്ന് പോള്‍ റയാന്‍ വ്യക്തമാക്കി. സഹകരിച്ചുപ്രവര്‍ത്തിക്കേണ്ട വിവിധ മേഖലകളുണ്ടെന്ന് ചര്‍ച്ചയില്‍ തങ്ങള്‍ മനസിലാക്കിയെന്ന് റയാന്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞതോടെയാണ് റയാന്റെ പ്രതികരണം രാഷ്ട്രീയ ചര്‍ച്ചയാവുന്നത്. നേരത്തേ ട്രംപിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയോടടക്കം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നയാളാണ് പോള്‍ റയാന്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വീണ്ടും അധികാരം പിടിച്ചെടുക്കേണ്ടിതന്റെ ഭാഗമായി ഭിന്നതകള്‍ മറന്ന് സമവായമുണ്ടാക്കാനുള്ള ശ്രമമാണ് ചര്‍ച്ച എന്നാണ് വിലയിരുത്തല്‍.
Adjust Story Font
16