Quantcast

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു; ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ

MediaOne Logo

admin

  • Published:

    14 April 2017 9:59 AM GMT

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു; ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ
X

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു; ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ

ഫ്ലോറിഡയിലെ ഓര്‍ലന്‍ഡോയിലുള്ള പള്‍സ് നിശാക്ലബില്‍ അമേരിക്കന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു വെടിവെപ്പ്.

ഫ്ലോറിഡയിലുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്ക. അക്രമിക്ക് ഐഎസ് ബന്ധമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ വംശീയ ഭീകരവാദമെന്ന് പ്രസിഡന്‍റ് ഒബാമ പറഞ്ഞു. സംഭവത്തെ ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു . ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 50 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെടിവെപ്പാണ് ഫ്ളോറിഡയില്‍ നടന്നത്. ‌ഫ്ലോറിഡയിലെ ഓര്‍ലന്‍ഡോയിലുള്ള പള്‍സ് നിശാക്ലബില്‍ അമേരിക്കന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു വെടിവെപ്പ്. ഒര്‍ലാന്‍ഡോ നഗരത്തിലെ ഏറ്റവും പ്രധാന നിശാക്ളബുകളിലൊന്നാണ് അക്രമം നടന്ന പള്‍സ് ഒര്‍ലാന്‍ഡോ മുന്നൂറിലധികം പേരാണ് വെടിവെപ്പ് നടക്കുന്ന സമയത്ത് ക്ലബിലുണ്ടായിരുന്നത്.

ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന ഒമര്‍ മതീന്‍ എന്ന 29 കാരനായ അഫ്ഗാന്‍ വംശജനാണ് അക്രമിയെന്ന് അമേരിക്കന്‍ പൊലീസ് പറഞ്ഞു . ഇയാള്‍ ഏറ്റുട്ടലില്‍ കൊല്ലപ്പെട്ടു. തോക്കും സ്ഥോടക വസ്തുക്കളുമായി ക്ളബില്‍ പ്രവേശിച്ച അക്രമി പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു . 40 ലധികം തവണ അക്രമി വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട് . ഇയാള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുള്ളതായി പൊലീസ് സ്ഥീരീകരിച്ചു . അന്പതിലധികം പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമത്തെ ശക്തമായി അപലപിച്ച അമേരിക്ക സംഭവം ഭീകരാക്രമണമാണെന്നും ഇതിനെതിരെ ഒന്നിച്ച് നീങ്ങണമെന്നും പറഞ്ഞു

ഫ്ലോറിഡയില്‍ നടന്ന ആക്രമണത്തെ ലോകരാജ്യങ്ങളും അപലപിച്ചിട്ടുണ്ട് .വെടിവെപ്പിനെ തുടര്‍ന്ന് ഓര്‍ലാന്‍ഡോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗായിക ക്രിസ്റ്റീന ഗ്രിമി വെടിയേറ്റ് മരിച്ചതിന്റെ അടുത്ത ദിവസമാണ് നൈറ്റ് ക്ലബിലെ വെടിവെപ്പ്.

TAGS :

Next Story