ഹൂതികളും വിമതരും വെടിനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നത് വ്യാജമാണെന്ന് സഖ്യസേന വക്താവ്
ഹൂതികളും വിമതരും വെടിനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നത് വ്യാജമാണെന്ന് സഖ്യസേന വക്താവ്
ഇത്തരം കള്ളക്കരച്ചില്‍ സഖ്യസേനക്ക് തിരിച്ചറിയാനാവുമെന്നും വക്താവ് പറഞ്ഞു
ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിച്ച ഹൂതികളും വിമതരും ഇപ്പോള്‍ വീണ്ടും വെടിനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നത് വ്യാജമാണെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി പറഞ്ഞു. ഇത്തരം കള്ളക്കരച്ചില്‍ സഖ്യസേനക്ക് തിരിച്ചറിയാനാവുമെന്നും വക്താവ് പറഞ്ഞു. ആത്മാര്‍ഥതയുള്ളവരാണെങ്കില്‍ ഹൂതികള്‍ രക്ഷാപ്രവര്‍ത്തന വാഹനങ്ങളെ
ആക്രമിക്കുമായിരുന്നില്ലെന്നും അസീരി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ലംഘിച്ച ഹൂതികളുടെ നടപടിയില്‍ അഹമ്മദ് അല്‍ അസീരി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകള്‍ ഉപയോഗിച്ചാണ് ഹൂതി വിമതര്‍ രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ക്കും കപ്പലുകള്‍ക്കും നേരെ ബാബുല്‍ മന്‍ദബ് തുറമുഖത്തിനടത്തുവെച്ച് ആക്രമണം നടത്തിയത്. ഈ തുറമുഖം അന്താരാഷ്ട്ര
കരാറനുസരിച്ചുള്ള മര്യാദകള്‍ പാലിക്കേണ്ട പരിസരമാണെന്നതും ഹൂതികള്‍ ലംഘിച്ചു. അതേസമയം ഹൂകള്‍ വീണ്ടും വെടിനിര്‍ത്തലിന് ആവശ്യപ്പെടുകയാണ്. ഐക്യരാഷ്ട്രസഭ പ്രതിനിധി ഇസ്മാഈല്‍ വലദുശൈഖിന്റെ നേതൃത്വത്തില്‍ ഒമാനിലെ മസ്കത്തില്‍ ചേരുന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഹൂതികള്‍ കള്ളക്കരച്ചില്‍ നടത്തുന്നതെന്ന് സഖ്യസേന വക്താവ് അഹ്മദ് അസീരി പറഞ്ഞു. രോഗികളെയും ആശുപത്രികളെയും രക്ഷാപ്രവര്‍ത്തന വാഹനങ്ങളെയും ആക്രമിക്കുന്നവരെ സഖ്യസേനക്ക് വിശ്വാസത്തിലെടുക്കാനാവില്ല. കൂടുതല്‍
ആയുധശേഖരം നടത്താനുള്ള തന്ത്രമാണ് ഹൂതികള്‍ വെടിനിര്‍ത്തല്‍ അഭ്യര്‍ഥനയിലൂടെ ഉദ്ദേശിക്കുന്നതെന്നും അസീരി പറഞ്ഞു.
Adjust Story Font
16