Quantcast

യമനില്‍ ചാവേര്‍ ആക്രമണം: 38 സൈനികര്‍ കൊല്ലപ്പെട്ടു

MediaOne Logo

Ubaid

  • Published:

    22 April 2017 9:59 AM GMT

യമനില്‍ ചാവേര്‍ ആക്രമണം: 38 സൈനികര്‍ കൊല്ലപ്പെട്ടു
X

യമനില്‍ ചാവേര്‍ ആക്രമണം: 38 സൈനികര്‍ കൊല്ലപ്പെട്ടു

തെക്ക് കിഴക്കന്‍ യമനിലെ മുഖല്ല നഗരത്തിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

യമനില്‍ ചാവേര്‍ ആക്രമണത്തില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു. തെക്ക് കിഴക്കന്‍ യമനിലെ മുഖല്ല നഗരത്തിലാണ് ചാവേര്‍ സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

റമദാന്‍ വ്രതം അവസാനിപ്പിക്കുന്നതിനിടെയാണ് ആക്രമണം. സുരക്ഷാ പരിശോധന കേന്ദ്രത്തിലുള്‍പ്പെടെ നാലിടങ്ങളിലാണ് ചാവേര്‍ സ്ഫോടനം നടന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയോടെ രൂപീകരിച്ച ഹദ്റാമി ഗ്രൂപ്പിലെ 38 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സ്ത്രീകളും കുട്ടികളുമടക്കം 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഇബ്‍നു സീന ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങളുമുണ്ടായി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആഭ്യന്തര യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്ലാമിക് സ്റ്റേറ്റും അല്‍ഖ്വയ്ദയും യമനില്‍ നിരന്തരം ആക്രമണം നടത്തിവരികയാണ്. സമീപകാലത്ത് സൌദി പിന്തുണയോടെ സൈന്യം നടത്തിയ ആക്രമണത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ശക്തമായ തിരിച്ചടിയാണുണ്ടായത്. അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലായിരുന്ന മുഖല്ല തിരിച്ചുപിടിക്കാനും സൈന്യത്തിനായിരുന്നു.

TAGS :

Next Story