ഇറാന്‍ ഇന്ന് പോളിംഗ് ബൂത്തില്‍
ഇറാന്‍ ഇന്ന് പോളിംഗ് ബൂത്തില്‍
അഞ്ച് കോടിയോളം വരുന്ന ഇറാന് ജനതയാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കാനായി പോളിംഗ് ബൂത്തുകളില്‍ എത്തുക. ലോകരാഷ്ട്രങ്ങള്‍ ആണവ ഉപരോധം പിന്‍വലിച്ചശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
ഇറാനില്‍ ഇന്ന് വിധിയെഴുത്ത്. അഞ്ച് കോടിയോളം വരുന്ന ഇറാന് ജനതയാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കാനായി പോളിംഗ് ബൂത്തുകളില്‍ എത്തുക. ലോകരാഷ്ട്രങ്ങള്‍ ആണവ ഉപരോധം പിന്‍വലിച്ചശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
586 വനിതാ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 6200ലേറ സ്ഥാനാര്‍ഥികളാണ് 290 അംഗ പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്നത്. 12000 പേര്‍ സ്ഥാനാര്‍ഥികളാവാന്‍ ശ്രമിച്ചെങ്കിലും പകുതി പേരെയും അയോഗ്യരാക്കി. അമേരിക്ക ഉള്‍പ്പെട്ട ലോകരാഷ്ട്രങ്ങള്‍ ഇറാന് മേല്‍ വര്‍ഷങ്ങളായി ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ചശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. അതുകൊണ്ടുതന്നെ ലോക രാഷ്ട്രങ്ങള്‍ കൌതുകത്തോടെയാണ് ഇറാനിലെ തെരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നത്. പാരമ്പര്യ വാദികളും പരിഷ്കരണ വാദികളും തമ്മലുള്ള മത്സരമായാണ് ഇറാന്‍ തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.
രാജ്യത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിഷ്കരണവാദികള്‍ക്ക് കഴിയുമെന്നാണ് ഭൂരിപക്ഷവും കരുതുന്നത്. ഹസന്‍ രുഹാനിയുടെ നേതൃത്വത്തിലുള്ളതാണ് പരിഷ്കരണവാദികള്‍. മറ്റ് രാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ പരിഷ്കരണ വാദികള്‍ക്ക് കഴിയുമെന്നാണ് ഇവര്‍ വാദിക്കുന്നത്. നിലവില്‍ ഇറാന്‍ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ളത് പാരമ്പര്യവാദികള്‍ക്കാണ്. പരമോന്നത നേതാവ് ആയത്തുല്ല ഖാംനിയാണ് തീരുമനങ്ങള്‍ എടുക്കുക. രാജ്യത്തെ 49 ശതമാനം വനിതകളാണെന്ന പ്രത്യേകതയും ഇറാനുണ്ട്.
Adjust Story Font
16