ഓസ്ട്രിയന്‍ തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവ് നോബര്‍ട്ട് ഹോഫറിന് തിരിച്ചടി
ഓസ്ട്രിയന്‍ തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവ് നോബര്‍ട്ട് ഹോഫറിന് തിരിച്ചടി
ഗ്രീന്‍പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അലക്സാണ്ടര്‍ വാന്‍ദെര്‍ ബെലന് ജയം
ഓസ്ട്രിയന്‍ തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ നേതാവ് നോബര്‍ട്ട് ഹോഫറിന് തിരിച്ചടി. ഗ്രീന്‍പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അലക്സാണ്ടര്‍ വാന്‍ ദെര്‍ ബെലനാണ് ഹോഫറിനെ പരാജയപ്പെടുത്തിയത്. തോല്‍വി അംഗീകരിക്കുന്നുവെന്ന് ഹോഫറും ഫ്രീഡം പാര്‍ട്ടി നേതൃത്വവും അറിയിച്ചു.
തീവ്രവലതുപക്ഷ ആശയങ്ങളാണ് ഓസ്ട്രിയന്‍ തെരഞ്ഞെടുപ്പില്‍ നോബര്‍ട്ട് ഹോഫറിനെ ശ്രദ്ധേയനാക്കിയത്. കുടിയേറ്റ വിരുദ്ധ നിലപാടും മുസ്ലിം വിരുദ്ധ ആശയങ്ങളുമായിരുന്നു ഹോഫര്‍ പ്രധാനമായും തെരഞ്ഞെടുപ്പിലുന്നയിച്ചിരുന്നത്. ഇപ്പോള്‍ പുറത്ത് വന്ന ഫലപ്രകാരം ഗ്രീന്‍ പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച അലക്സാണ്ടര്‍ വാന്‍ ദെര്‍ ബെല്ലന്‍ 53.6 ശതമാനം വോട്ടുനേടിയിട്ടുണ്ട്. നോബര്‍ട്ട് ഹോഫറിന് 46.4 ശതമാനം വോട്ട് മാത്രമെ നേടാനായുള്ളൂ. ഫ്രീഡം പാര്‍ട്ടിയും നോര്‍ബര്‍ട്ട് ഹോഫറും പരാജയം അംഗീകരിച്ചു.
യൂറോപ്യന്‍ നയങ്ങളുടെ വിജയമാണ് തന്റേതെന്ന് അലക്സാണ്ടര്‍ വാന്‍ ദെര്‍ ബെല്ലന്‍ പ്രതികരിച്ചു. യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച അതേ നിലപാടുകളായിരുന്നു ഹോഫറും സ്വീകരിച്ചിരുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Adjust Story Font
16