അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവം: പ്രതിഷേധം തുടരുന്നു
അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവം: പ്രതിഷേധം തുടരുന്നു
വടക്കന്‍ കരോലിനയില്‍ പ്രതിഷേധക്കാര്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസുമായി ഏറ്റമുട്ടി
അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. വടക്കന്‍ കരോലിനയില്‍ പ്രതിഷേധക്കാര്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസുമായി ഏറ്റമുട്ടി. പൊലീസ് വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
വടക്കന്‍ കരോലിനയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിഷേധം അക്രമാസക്തമായി. കടകള്‍ കൊള്ളയടിച്ച പ്രതിഷേധക്കാര്‍ പൊലീസിന് നെരെ കുപ്പികളും പടക്കങ്ങളും എറിഞ്ഞു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതകവും ഉപയോഗിച്ച് പൊലീസ് അക്രമികളെ നേരിട്ടു. 44 പേരെ അറസ്റ്റ് ചെയ്തു. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരുടെ എണ്ണം 16 ആയി. വടക്കന്‍ കരോലിനയില്‍ കഴിഞ്ഞ ദിവസമാണ് കീത്ത് ലമോണ്‍ സ്കോട്ട് എന്നയാളെ വാഹന പാര്‍ക്കിംഗ് സ്ഥലത്ത് പൊലീസ് വെടിവെച്ചു കൊന്നത്. പൊലീസ് സമീപിക്കുമ്പോള്‍ ഇയാളുടെ കയ്യില്‍ നിറതോക്ക് ഉണ്ടായിരുന്നെന്നാണ് വിശദീകരണം. എന്നാല്‍ പൊലീസ് പകര്‍ത്തിയ വീഡിയോ പുറത്ത് വിടില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ 16 ന് ഓക്ലഹോമയിലാണ് ടെറന്‍സ് ക്രച്ചര്‍ എന്ന 43 കാരനെ പൊലീസ് വെടിവെച്ച് കൊന്നത്. പൊലീസ് നടപടിയുടെ വീഡിയോ പൊലീസ് തന്നെയാണ് പുറത്ത് വിട്ടത്. സംഭവം നടക്കുമ്പോള്‍ ടെറന്‍സ് നിരായുധനായിരുന്നെന്നും കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിയിരുന്നെന്നും വീഡിയോയില്‍ വ്യക്തമാണ്. ഈ വര്‍ഷം മാത്രം അമേരിക്കയില്‍ 214 കറുത്ത വര്‍ഗ്ഗക്കാര്‍ പൊലീസ് നടപടികള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് മനുഷ്യവാകാശ സംഘടനകളുടെ വാദം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ കണക്കുകള്‍ ഇല്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ പൊലീസ് നടപടികള്‍ക്കെതിരെ കഴിഞ്ഞ 2 വര്‍ഷമായി അമേരിക്കയില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു വരികയാണ്.
Adjust Story Font
16