Quantcast

ജോണ്‍ മെക്കയിന്‍ ഡൊണാള്‍ഡ് ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചു

MediaOne Logo

Khasida

  • Published:

    4 May 2017 12:32 AM GMT

ജോണ്‍ മെക്കയിന്‍ ഡൊണാള്‍ഡ് ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചു
X

ജോണ്‍ മെക്കയിന്‍ ഡൊണാള്‍ഡ് ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചു

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ട്രംപിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ജോണ്‍ മെക്കയിന്‍ ഡൊണാള്‍ഡ് ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചു. ട്രംപിന്റ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് മെക്കയിന് പിന്തുണ പിന്‍വലിച്ചത്. ട്രംപിന് വോട്ട് ചെയ്യില്ലെന്ന് നേരത്തെ നിരവധി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയും മുതിര്‍ന്ന നേതാവുമായ ജോണ്‍ മെക്കയിനാണ് ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചത്. ട്രംപിന്റെ സ്ത്രീവിരുദ്ധ പരമാര്‍ശത്തില്‍ പ്രതിഷേധിച്ചാണ് മെക്കയിന്റെ രാജി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ട്രംപിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിനുശേഷം ട്രംപിനെതിരായി വലിയ പ്രതിഷേധമാണ് അമേരിക്കയില്‍ നടക്കുന്നത്. സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട സംവാദം നടക്കാനിരിക്കെയാണ് പുതിയ വിവാദവും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള പിന്തുണ പിന്‍വലിക്കലും ട്രംപിന് നേരിടേണ്ടി വരുന്നത്. ട്രംപിന്റെ പരാമര്‍ശം പുറത്ത് വന്നതിന് ശേഷം അദ്ദേഹത്തിന് പിന്തുണയോ വോട്ടാ നല്കില്ലെന്ന് പാര്‍ട്ടിയില്‍ നിന്നുളള പല നേതാക്കളും നേരത്തെയും വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് ട്രംപ് പറയുന്ന വീഡിയോ ദൃശ്യം കഴിഞ്ഞദിവസമാണ് പുറത്തായത്.

TAGS :

Next Story