ഭിന്നലിംഗക്കാര്‍ക്കായുള്ള മാസികയുടെ പത്രാധിപര്‍ ജുല്‍ഹാസ് മന്നാന്‍ കൊല്ലപ്പെട്ടു
ഭിന്നലിംഗക്കാര്‍ക്കായുള്ള മാസികയുടെ പത്രാധിപര്‍ ജുല്‍ഹാസ് മന്നാന്‍ കൊല്ലപ്പെട്ടു
ബംഗ്ലാദേശില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ബംഗ്ലാദേശില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഭിന്നലിംഗക്കാര്‍ക്കു വേണ്ടിയുള്ള മാസികയായ രൂപ്ബാന്റെ പത്രാധിപര്‍ ജുല്‍ഹാസ് മന്നാന്‍, സുഹൃത്ത് തനായ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ജുല്‍ഹാസ് മന്നാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് കൊലപാതകം നടന്നത്. ആക്രമികള്‍ ഫ്ലാറ്റില്‍ കടന്ന് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊറിയര്‍ ഏജന്‍സിയില്‍ നിന്നാണെന്ന വ്യാജേന ഫ്ലാറ്റിലെത്തിയവരുടെ ആക്രമണത്തില്‍ കാവല്‍ക്കാരനും പരിക്കേറ്റിട്ടുണ്ട്. മന്നാന്‍ ബംഗ്ലാദേശിലെ യുഎസ് എംബസി ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മന്നാന്റെ കൊലപാതകത്തെ യുഎസ് എംബസി അപലപിച്ചു. ബംഗ്ലാദേശില്‍ ഭിന്നലിംഗക്കാര്‍ക്കായുള്ള ഏക മാസികയാണ് രൂപ്ബാന്‍.
ബംഗ്ലാദേശില്‍ എഴുത്തുകാര്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് സമാനമായരീതിയില്‍ ഒരു സര്‍വകലാശാലാ പ്രഫസര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. എന്നാല്‍ മന്നാന്റെയും സുഹൃത്തിന്റെയും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Adjust Story Font
16