Quantcast

ഭീകരവാദത്തിന്റെ കയറ്റുമതിക്കെതിരെ ആസിയാന്‍ രാജ്യങ്ങള്‍ നിലപാടെടുക്കണമെന്ന് നരേന്ദ്രമോദി

MediaOne Logo

Subin

  • Published:

    13 May 2017 3:06 PM GMT

ഭീകരവാദത്തിന്റെ കയറ്റുമതിക്കെതിരെ ആസിയാന്‍ രാജ്യങ്ങള്‍ നിലപാടെടുക്കണമെന്ന് നരേന്ദ്രമോദി
X

ഭീകരവാദത്തിന്റെ കയറ്റുമതിക്കെതിരെ ആസിയാന്‍ രാജ്യങ്ങള്‍ നിലപാടെടുക്കണമെന്ന് നരേന്ദ്രമോദി

പാകിസ്താന്റെയോ മറ്റ് രാജ്യങ്ങളുടെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു ലാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ നരേന്ദ്രമോദിയുടെ പ്രസംഗം

ഭീകരവാദത്തിന്റെ കയറ്റുമതിക്കെതിരെ ആസിയാന്‍ രാജ്യങ്ങള്‍ നിലപാടെടുക്കണമെന്ന് ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. മതമൗലികവാദം വളര്‍ത്തുന്നതും ആക്രമണം പടര്‍ത്തുന്നതും മേഖലയൊന്നാകെ അഭിമുഖീകരിക്കുന്ന ഭീഷണിയാണെന്നും നരേന്ദ്രമോദി പറഞ്ഞു. പാകിസ്താന്റെയോ മറ്റ് രാജ്യങ്ങളുടെയോ പേര് പരാമര്‍ശിക്കാതെയായിരുന്നു ലാവോസില്‍ നടക്കുന്ന ഉച്ചകോടിയില്‍ നരേന്ദ്രമോദിയുടെ പ്രസംഗം. ഉച്ചകോടിക്കിടെ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി.

ഭീകരവാദത്തിന്റെ കയറ്റുമതി, മതമൗലികവാദം വളര്‍ത്തല്‍, കലാപങ്ങള്‍ പടര്‍ത്തല്‍ തുടങ്ങിയവ മേഖലയിലെ സമൂഹം പൊതുവായി അഭിമുഖീകരിക്കുന്ന ഭീഷണിയാണെന്നായിരുന്നു പതിനാലാമത് ഇന്ത്യആസിയാന്‍ ഉച്ചകോടിയിലെ പ്രസംഗത്തില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഇതിലൂടെ പരാമര്‍ശിച്ച മോദി ഇതിനെ ചെറുക്കാന്‍ ആസിയാന്‍ അംഗങ്ങളായ രാജ്യങ്ങള്‍ ഏകോപിതമായി പരിശ്രമിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഈ ഭീഷണി പ്രാദേശികമാണെങ്കിലും പകര്‍ച്ചവ്യാധിയാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തെ ചെറുക്കുന്നതിലും സൈബര്‍ സുരക്ഷയുടെ കാര്യത്തിലും ആസിയാന്‍ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി പറഞ്ഞു. മേഖലയില്‍ സമാധാനവും സ്ഥിരതയും സമൃദ്ധിയും കൊണ്ടുവരാനാണ് ഇന്ത്യയുടെ ഇടപെടലുകളെന്നും മോദി പറഞ്ഞു.

TAGS :

Next Story