Quantcast

ട്രംപ് – ഹിലരി വാക് പോര് തുടരുന്നു

MediaOne Logo

Ubaid

  • Published:

    14 May 2017 9:51 PM GMT

ട്രംപ് – ഹിലരി വാക് പോര് തുടരുന്നു
X

ട്രംപ് – ഹിലരി വാക് പോര് തുടരുന്നു

ന്യൂനപക്ഷത്തിന്റെ വോട്ടുറപ്പിക്കാനുള്ള തിരക്കില്‍ ഹിലരി ക്ലിന്‍റണ്‍ ഭ്രാന്ത് കളിക്കുകകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ട്രംപിന് മുന്‍വിധിയും വെറുപ്പുമാണെന്നായിരുന്നു ഹിലരിയുടെ മറുപടി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ വാക് പോര് തുടരുന്നു. ന്യൂനപക്ഷത്തിന്റെ വോട്ടുറപ്പിക്കാനുള്ള തിരക്കില്‍ ഹിലരി ക്ലിന്‍റണ്‍ ഭ്രാന്ത് കളിക്കുകകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ട്രംപിന് മുന്‍വിധിയും വെറുപ്പുമാണെന്നായിരുന്നു ഹിലരിയുടെ മറുപടി.

മിസ്സിസ്സിപ്പി റാലിയിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ‍് ട്രംപ് ഹിലരിയെ വിമര്‍ശിച്ചത്. ഹിലരിക്ക് സ്വന്തം കാര്യം മാത്രമാണ് പ്രശ്നമെന്നും തന്‍റെ നയങ്ങള്‍ എന്താണ് വരുത്തി വെക്കുന്നത് എന്നവര്‍ ചിന്തിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. മുന്‍ ധാരണയും ഭീതിയും സൃഷ്ടിക്കുന്നതാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് ഹിലരി കുറ്റപ്പെടുത്തി.

അതിനിടെ ഡൊണാള്‍ഡ് ട്രംപില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ആഫ്രിക്കന്‍ - അമേരിക്കന്‍ വംശജര്‍ രംഗത്തെത്തി. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുമായും ലാറ്റിന്‍ വിഭാഗവുമായും ട്രംപ് കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു വിമര്‍ശം. ട്രംപ് പ്രസിഡന്റായായാല്‍ തങ്ങളെ നായക്കൂട്ടിലടക്കുമെന്ന് ആശങ്കിക്കുന്നതായി ന്യൂയോര്‍ക് സ്വദേശി പറഞ്ഞു. ഹിലരിയെ പരാജയപ്പെടുത്താന്‍ കൂട്ടമായി പ്രവര്‍ത്തിക്കണമെന്ന് റിപ്പബ്ലിക്കന്‍ അനുകൂലികളായ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ യോഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടു.

TAGS :

Next Story