Quantcast

തുര്‍ക്കിയിലെ പട്ടാള ടാങ്കുകളെ ഒരു ഐഫോണ്‍ കീഴടക്കിയ കഥ

MediaOne Logo

admin

  • Published:

    15 May 2017 9:28 AM GMT

തുര്‍ക്കിയിലെ പട്ടാള ടാങ്കുകളെ ഒരു ഐഫോണ്‍ കീഴടക്കിയ കഥ
X

തുര്‍ക്കിയിലെ പട്ടാള ടാങ്കുകളെ ഒരു ഐഫോണ്‍ കീഴടക്കിയ കഥ

തുര്‍ക്കിയിലെ ജനത ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ മുഴുകുമ്പോള്‍ ജനാധിപത്യത്തിന്‍റെ കാവലാളുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ കുറ്റകരമായ .....

ഒരു അട്ടിമറിയിലൂടെ രാജ്യഭരണം കൈപ്പിടിയിലൊതുക്കാന്‍ തുര്‍ക്കിയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വിശാലമായ പദ്ധതിയാണ് തയ്യാറാക്കിയത്. രണ്ട് വിമാനത്താവളങ്ങള്‍ കൈപ്പിടിയിലൊതുക്കിയ അവര്‍ മൂന്നാമത്തെ വിമാനത്താവളം അടച്ചിട്ടു. അങ്കാരയിലെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഒമ്പതു തവണയാണ് അവര്‍ ബോംബ് വര്‍ഷം നടത്തിയത്. തുര്‍ക്കിയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐടിയുടെ മുന്നില്‍ അതിതീഷ്ണമായ പോരാട്ടമാണ് അരങ്ങേറിയത്. ടാങ്കുകളും ഹെലികോപ്റ്റര്‍ ഗണ്‍ ഷിപ്പുകളും എഫ് 16 പോര്‍ വിമാനങ്ങളും വന്‍ തോതില്‍ വിന്യസിക്കപ്പെട്ടു. അതീവ രഹസ്യമായി ഒരുക്കിയ ഈ സജ്ജീകരണങ്ങളെയെല്ലാം പ്രസിഡന്‍റ് ഉറുദുഗാന്‍ മറികടന്നത് കേവലം ഒരു ഐഫോണിന്‍റെ ബലത്തിലാണ്. സന്ധ്യക്ക് പ്രാര്‍ത്ഥനാ സമയത്തിന് മുന്നോടിയായി പള്ളികളില്‍ നിന്നും പ്രസിഡന്‍റിന്‍റെ സന്ദേശം ജനങ്ങളിലേക്ക് വീണ്ടുമെത്തി. ഉറുദുഗാന്‍റെ എതിരാളികളായ രാഷ്ട്രീയ നേതാക്കള്‍ വരെ ആ നിമിഷം പ്രസിഡന്‍റിന് പിന്തുണ വാഗ്ദാനവുമായി രംഗതെത്തി. രാജ്യത്തിന്‍റെ പൊതുവികാരത്തിനെതിരായ അട്ടിമറിയെ ഏതുവിധേയനെയും ചെറുത്തു തോല്‍പ്പിക്കണമെന്ന ആഹ്വാനമാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ഒഴുകിയെത്തിയത്. പിന്നെ സംഭവിച്ചത് പുതിയ ഒരു ചരിത്രത്തിന്‍റെ പിറവിയായിരുന്നു. ടാങ്കുകളുയര്‍ത്തിയ ഭീഷണി അവഗണിച്ച് ജനത ഒന്നായി ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരായി രംഗതെത്തി. അട്ടിമറിയുടെ വക്താക്കളായ പട്ടാളക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തീ തുപ്പുന്ന ടാങ്കുകളെ സധൈര്യം നേരിട്ട ജനത രാജ്യത്തിനായി ജനാധിപത്യം വീണ്ടെടുത്തു.

എല്ലാ അര്‍ഥത്തിലും അതൊരു പട്ടാള അട്ടിമറി ശ്രമമായിരുന്നു. എന്നാല്‍ അങ്കാരയിലുള്ള അമേരിക്കന്‍ കൌണ്‍സുലേറ്റ് തങ്ങളുടെ പൌരന്‍‌മാര്‍ക്കയച്ച അടിയന്തര സന്ദേശത്തില്‍ ആ നീക്കത്തെ വിശേഷിപ്പിച്ചത് ഒരു വിപ്ലവം എന്നായിരുന്നു. ബിബിസി അറബിക്, സ്കൈ ന്യൂസ് അറേബ്യ തുടങ്ങിയ പല ചാനലുകളും സംഭവത്തിന്‍റെ റണ്ണിംഗ് കമന്‍ററി നല്‍കി. ഉറുദുഗാന്‍ അവസാനിച്ചെന്നും അതല്ല ജര്‍മനിയിലേക്ക് ഓടി രക്ഷപ്പെട്ടെന്നുമൊക്കെയായിരുന്നു ഇവ നല്‍കുന്ന സന്ദേശം, അട്ടിമറി വന്‍ വിജയമാണെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉണ്ടായി. ഉറുഗാന്‍ ഏതുതരത്തിലാണ് തുര്‍ക്കിയില്‍ അശാന്തി വിതയ്ക്കുന്നത് എന്ന തലക്കെട്ടോടു കൂടിയ ( പിന്നീട് ഇത് തിരുത്തി) ഒരു ലേഖനം ദ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചു. തീര്‍ത്തും ഏകാധിപതിയായ ഒരു ഇസ്ലാമിസ്റ്റ് എന്ന് ഉറുദുഗാനെ വിശേഷിപ്പിച്ച ഒരു വ്യക്തി ആ ഭരണാധികരിയുടെ വീഴ്ചയില്‍ എത്രമാത്രം ആനന്ദിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ലേഖനത്തിലെ ഓരോ വരികളും.


തുര്‍ക്കിയിലെ ജനത ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ മുഴുകുമ്പോള്‍ ജനാധിപത്യത്തിന്‍റെ കാവലാളുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ കുറ്റകരമായ മൌനത്തിലായിരുന്നു. ഫ്രഞ്ച് കൌണ്‍സിലേറ്റ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പേ അടച്ചു പൂട്ടിയിരുന്നു. തുര്‍ക്കിയും ഉറുദുഗാനും അറിയാത്ത എന്തോ അവര്‍ നേരത്തെ അറിഞ്ഞിരുന്നുവോ? അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയുടെ ആദ്യ പ്രതികരണം പ്രശ്നത്തിന്‍റെ ഗൌരവം തീരെ ഉള്‍ക്കൊള്ളാതെ കേവലം ഒരു കടമ നിര്‍വഹിക്കുന്നതിന് തുല്യമായിരുന്നു. തുര്‍ക്കിയില്‍ ശാന്തതയും സ്ഥിരതയും തുടരാനിടയാകട്ടെ എന്ന പേരിനുള്ള പ്രത്യാശയായിരുന്നു സന്ദേശത്തിലെ കാതല്‍. നിയമപ്രകാരം അധികാരത്തിലേറിയ ഒരു പ്രസിഡ‍ന്‍റിന്‍റെയും പാര്‍ലമെന്‍രിനെയും പിന്തുണയ്ക്കുന്ന ഒന്നും തന്നെ പ്രകടമായി ഉണ്ടായിരുന്നില്ല, കലാപത്തിന് ശ്രമിച്ച പട്ടാളക്കാര്‍ക്കു മേല്‍ സാധാരണ ജനത ജയത്തിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതിനു ശേഷം മാത്രമാണ് അതുവരെയുള്ള ഒളിച്ചുകളി അവസാനിപ്പിച്ച് ഉറുദുഗാനെ പിന്തുണയ്ക്കുന്ന പ്രസ്താവനകളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമയും ജോണ്‍ കെറിയും രംഗതെത്തിയത്.


യൂറോപ്പും അമേരിക്കയും മിഡില്‍ ഈസ്റ്റില്‍ എന്തുകൊണ്ടാണ് തകര്‍ന്ന മാംസപിണ്ഡമാണെന്നും ഏതെങ്കിലും തരത്തില്‍ ഒരു ആധികാരിത, അത് ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്ക് നഷ്ടമായതെന്നും ജനാധിപത്യത്തിന്‍റെ സന്ദേശവാഹകര്‍ എന്ന പദം അവര്‍ക്ക് ഏതുരീതിയിലാണ് യോജ്യമല്ലാതായി മാറിയിട്ടുള്ളതെന്നും മനസിലാക്കണമെങ്കില്‍ ഇസ്താംബുളിലും അങ്കാരയിലും കാറ്റിന്‍റെ ഗതി ഏതുദിശയിലേക്കാണെന്ന് മനസിലാക്കാനായി അവര്‍ കാത്തിരുന്ന മൂന്ന് മണിക്കൂര്‍ മാത്രം പരിഗണിച്ചാല്‍ മതി.

ഉറുദുഗാന്‍ രാജ്യം വിട്ടേക്കാമെന്ന ബോധപൂര്‍വ്വമായ പ്രചാരണം നടക്കുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചുകൊണ്ടിരുന്നത് മറിച്ചായിരുന്നു, ഒരു വിമാനത്തില്‍ കയറി ഇസ്ത്നാബുളിലേക്ക് പറക്കാനുള്ള അസാമാന്യ ധീരതയാണ് ആ സമയത്ത് അദ്ദേഹം പ്രകടമാക്കിയത്. ആകാശത്ത് വട്ടമിട്ടു പറക്കുന്ന എഫ്16 പോര്‍ വിമാനങ്ങളുടെ സാന്നിധ്യം അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ആ തീരുമാനം. അതാതുര്‍ക്ക് വിമാനത്താവളത്തിലെ റണ്‍വേ പട്ടാളം അടച്ചിട്ടുണ്ടാകുമെന്ന സത്യവും മറ്റൊരെക്കാളും നന്നായി ഉറുദുഗാന് അറിയാമായിരുന്നു. അട്ടിമറി ശ്രമങ്ങളുമായി പട്ടാളം കച്ചകെട്ടി ഇറങ്ങിയ നിമിഷങ്ങളില്‍ ശ്രദ്ധേയമായത് തുര്‍ക്കിയിലെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനമായിരുന്നു. ഉറുദുഗാന്‍റെ പ്രഭാവം അവസാനിപ്പിക്കണമെന്ന ആഗ്രഹിച്ചിരുന്ന രാഷ്ട്രീയ നായകര്‍ പോലും പട്ടാള അട്ടിമറിയെ പൂര്‍ണമായും തള്ളി. ജനാധിപത്യത്തില്‍ വ്യക്കിയെക്കാള്‍ പ്രധാനം ആ സംവിധാനം നിലനില്‍ക്കുന്നതാണെന്ന പൂര്‍ണ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. പ്രസിഡന്‍റ് എന്ന നിലയില്‍ ഉറുദുഗാന്‍ കൈവശം വച്ചിരുന്ന അധികാരത്തിന്‍റെ പരിധിയെകുറിച്ചുള്ള തങ്ങളുടെ വിയോജിപ്പുകള്‍ രാജ്യം നേരിടുന്ന ഭീഷണിയോളം വരില്ലെന്ന തിരിച്ചറിവാണ് അവരെ നയിച്ചത്. ഒരു പ്രസിഡന്‍റിനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കാനുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കാനായി ഏതറ്റവം വരെ നീളുന്ന പോരാട്ടത്തിനും തുര്‍ക്കി ജനത സന്നദ്ധരായിരുന്നു. പക്വത കൈവരിച്ച ഒരു ജനാധിപത്യ രാഷ്ട്രത്തിന്‍റെ പ്രതികരണമായിരുന്നു തുര്‍ക്കിയുടേത്.

ജനാധിപത്യ സംരക്ഷണത്തിനായി തെരുവുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സ്വന്തം ജനതയോട് ഐ ഫോണിലൂടെയുള്ള ഉറുദുഗാന്‍റെ ആഹ്വാനവും സോഷ്യല്‍ മീഡിയയിലൂടെയുള്ള അതിന്‍റെ ഒഴുക്കുമാണ് ഒരു തരത്തില്‍ ഒരു പറ്റം പട്ടാളക്കാരുടെ അമിത മോഹങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടത്. പട്ടാള അട്ടിമറി വിജയത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയായിരുന്നു അതുവരെ, ജനാധിപത്യത്തിന്‍റെ പടയാളുകളായി തെരുവുകള്‍ കീഴടക്കാനും അന്തിമ ജയംവരെ അവിടെ തന്നെ നിലകൊള്ളാനുമുള്ള ഉറുദുഗാന്‍റെ ആഹ്വാനം എത്തിയത് ആ സമയത്താണ്. സ്വന്തം ജീവന്‍ തന്നെ പണയപ്പെടുത്തി തുര്‍ക്കി ജനത ആ ആഹ്വാനത്തോടൊപ്പം നിലകൊണ്ടു. പട്ടാള ടാങ്കുകള്‍ക്ക് മേല്‍ ഒരു ഐഫോണിന്‌‍റെ ജയം കുറിക്കുന്ന നിമിഷം രചിക്കാനായി.

മിഡില്‍ ഈസ്റ്റ് ഐ എഡിറ്റര്‍ -ഇന്‍- ചീഫ് ഡേവിഡ് ഹേസ്റ്റിന്‍റെ ലേഖനത്തിന്‍റെ സ്വതന്ത്ര പരിഭാഷ

TAGS :

Next Story