Quantcast

സിറിയന്‍ വിഷയത്തില്‍ റഷ്യയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് ബറാക് ഒബാമ

MediaOne Logo

Ubaid

  • Published:

    15 May 2017 7:35 AM GMT

സിറിയയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം സര്‍ക്കാര്‍ തുടരുകയാണ്. സിറിയയില്‍ റഷ്യയുടെ ഇടപെടല്‍‌ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും ഒബാമ വിമര്‍ശിച്ചു.

സിറിയന്‍ വിഷയത്തില്‍ റഷ്യയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ. സിറിയയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം ഭരണകൂടം ‍ തുടരുകയാണെന്നും സിറിയയിലെ റഷ്യയുടെ ഇടപെടല്‍ സംശയാസ്പദമാണെന്നും ഒബാമ കുറ്റപ്പെടുത്തി. ഐഎസിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങളെ നിയന്ത്രിക്കാനും പ്രചോദനമാകാനും ഐഎസിന് കഴിയുന്നുണ്ട്. ഈ ഘട്ടത്തില്‍ ഐഎസിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും അമേരിക്കന്‍‌ പ്രസിഡണ്ട് ബറാക് ഒബാമ പറഞ്ഞു.

സിറിയയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘനം സര്‍ക്കാര്‍ തുടരുകയാണ്. സിറിയയില്‍ റഷ്യയുടെ ഇടപെടല്‍‌ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും ഒബാമ വിമര്‍ശിച്ചു. സിറിയയില്‍ ഐഎസിനെയും അല്‍ഖാഇദയെയും പരാജയപ്പെടുത്തുന്നതിന് ആഭ്യന്തര യുദ്ധം ഒഴിവാക്കണമെന്ന് താന്‍ പലകുറി വ്യക്തമാക്കിയിട്ടുണ്ട്. അസദ് ഭരണകൂടം സിറിയന്‍ പൌരന്മാര്‍ക്കെതിരെയുള്ള ക്രൂരത തുടരുകയാണ്. ഇത് ജനങ്ങളെ തീവ്രവാദികളുടെ കൈകളിലെത്തിച്ചേക്കും. ഇതില്‍ റഷ്യയുടെ നേരിട്ടുള്ള ഇടപെടല്‍ അവരുടെ ആത്മാര്‍ഥതയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. ഐഎസിനെതിരെയും അല്‍ഖാഇദക്കെതിരെയുമുള്ള പോരാട്ടം ശക്തമാക്കാന്‍ റഷ്യയോട് കൂടുതല്‍ സഹകരിക്കാന്‍ അമേരിക്ക തയാറാണ്. എന്നാല്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതില്‍ റഷ്യ പരാജയപ്പെട്ടിരിക്കുന്നു.

നിലവിലെ അവസ്ഥയില്‍ സിറിയക്ക് അവരുടെ പ്രതിബദ്ധത ആരോടാണെന്ന് തെളിയിക്കേണ്ട സമയമാണിതെന്നും പെന്‍റഗണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഒബാമ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story