ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാരോടുള്ള നിലപാട് മയപ്പെടുത്തുന്നു
ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാരോടുള്ള നിലപാട് മയപ്പെടുത്തുന്നു
ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ പുതിയ നിലപാട് അറിയിച്ചത്. കുടിയേറ്റക്കാരോടുള്ള സമീപനത്തെ കുറിച്ച ചോദ്യത്തിന് തീര്‍ത്തും ഊഷ്മളമായ ബന്ധം ആണ് വേണ്ടത് എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാരോടുള്ള നിലപാട് മയപ്പെടുത്തുന്നു. അനധികൃത കുടിയേറ്റക്കാരോട് ഊഷ്മളമായ ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ട്രംപ് പറഞ്ഞു. മിഷിഗണില്‍ നടന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ റാലിയിലും ട്രംപ് പങ്കെടുത്തു.
ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്‍റെ പുതിയ നിലപാട് അറിയിച്ചത്. കുടിയേറ്റക്കാരോടുള്ള സമീപനത്തെ കുറിച്ച ചോദ്യത്തിന് തീര്‍ത്തും ഊഷ്മളമായ ബന്ധം ആണ് വേണ്ടത് എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. കുടിയേറ്റ വിരുദ്ധതയുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ വോട്ട് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിലപാട് മാറ്റമെന്നാണ് സൂചന.
അഭിപ്രായ സര്‍വേകളില്‍ പിന്നാക്കം പോകുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പരസ്യ വിമര്‍ശം ഉയരുകയും ചെയ്തതോടെയാണ് ഡൊണാള്‍ഡ് ട്രംപ് നിലപാടുകളിലും പ്രചാരണത്തിലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. പ്രചാരണ വിഭാഗം മാനേജറെയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതോടെ തന്നെ ട്രംപിന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത പ്രവചിച്ചിരുന്നു.
തിങ്കളാഴ്ച മിഷിഗണില്‍ നടന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുടെ റാലിയില്‍ ട്രംപ് പങ്കെടുത്തു. ഹിലരിയുടെ നയങ്ങള്‍ കാരണം ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ച ജനവിഭാഗമാണ് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ എന്ന് ട്രംപ് പറഞ്ഞു.
Adjust Story Font
16