ഭൂകമ്പം: മണ്ണിനടിയില്‍ രണ്ടു ദിവസം, ഒടുവില്‍ രക്ഷകരുടെ കൈപിടിച്ച് 11 കാരി ജീവിതത്തിലേക്ക്
ഭൂകമ്പം: മണ്ണിനടിയില്‍ രണ്ടു ദിവസം, ഒടുവില്‍ രക്ഷകരുടെ കൈപിടിച്ച് 11 കാരി ജീവിതത്തിലേക്ക്
രണ്ട് ദിവസം മണ്ണിനടിയില്‍ കിടന്ന പതിനൊന്നുകാരി ഒടുവില്‍ ജീവിതത്തിലേക്ക്. ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടിയെ പൊലീസ് നായയാണ് കണ്ടെത്തിയത്.
രണ്ട് ദിവസം മണ്ണിനടിയില്‍ കിടന്ന പതിനൊന്നുകാരി ഒടുവില്‍ ജീവിതത്തിലേക്ക്. ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടിയെ പൊലീസ് നായയാണ് കണ്ടെത്തിയത്.
ഇറ്റലിയിലെ അമട്രിസില്‍ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് 11കാരിയായ ഗുലിയ മണ്ണിനടിയില്‍ കുടുങ്ങിയത്. വീട് തകര്‍ന്നു വീണതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. ഇറ്റലി പൊലീസ് പ്രദേശത്ത് നടത്തിയ തെരച്ചിലിനിടയില്‍ പൊലീസ് നായയാണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഗുലിയയെ കണ്ടെത്തിയത്. 15മണിക്കൂറിലധികമാണ് ഗുലിയ മണ്ണിടനടിയില്‍ കഴിഞ്ഞത്. മണ്ണിനടിയില്‍ നിന്ന് ഹര്‍ഷാരവത്തോടെയാണ് ഗുലിയയെ രക്ഷാ പ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് ആനയിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ ജീവനോടെ ഉണ്ടാകില്ലെന്ന നിഗമനത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
Adjust Story Font
16