വില്‍ഡേഴ്‍സിന്റെ തോല്‍വി; യൂറോപ്പിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടി
വില്‍ഡേഴ്‍സിന്റെ തോല്‍വി; യൂറോപ്പിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടി
നെതര്‍ലാന്‍ഡ്സിലെ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സ് കൂടി പങ്കെടുത്ത പരിപാടിക്ക് ശേഷമാണ് ലി പെന്‍ തങ്ങളുടെ നിലപാട് അറിയിച്ചത്
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഫ്രാന്‍സില്‍ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് നെതര്‍ലാന്‍ഡ്സിലെ തെരഞ്ഞെടുപ്പ് ഫലം. എന്നാല്‍ ഇത് വിജയമായാണ് തങ്ങള്‍ കരുതുന്നതെന്ന് ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി ലി പെന്‍ പറഞ്ഞു.
നെതര്‍ലാന്‍ഡ്സിലെ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സ് കൂടി പങ്കെടുത്ത പരിപാടിക്ക് ശേഷമാണ് ലി പെന്‍ തങ്ങളുടെ നിലപാട് അറിയിച്ചത്. ഡച്ച് ഫലത്തില്‍ ആശങ്കപ്പെടാനില്ലെന്നും ഫ്രാന്‍സില്‍ തങ്ങള്‍ സുസജ്ജരാണെന്നും നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി മറീന്‍ ലീ പെന്‍ പറഞ്ഞു.
ഫ്രാന്‍സ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രമുഖ സ്ഥാനാര്‍ഥിയാണ് തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടിയുടെ മറീന്‍ ലീ പെന്‍. നെതര്‍ലാന്‍ഡ്സിലെ തീവ്ര വലതുപക്ഷ നേതാവ് ഗീര്‍ട് വില്‍ഡേഴ്സിന്റെ പിന്തുണയും മറീന്‍ ലീ പെന്നിനുണ്ട്. ഡച്ച് ഫലം ഫ്രാന്‍സ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ഇല്ലെന്നുമുള്ള വിലയിരുത്തലുകള്‍ ഉണ്ട്. എന്നാല്‍ മറീന്‍ ലീ പെന്നിനെ ഒട്ടും കുറച്ചു കാണേണ്ടെന്നാണ് രാഷ്ട്രീ വിദഗ്ധരുടെ അഭിപ്രായം.
ഫ്രാന്‍സില്‍ അടുത്ത പ്രസിഡന്‍റ് ആവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്ഥാനാര്‍ഥിയാണ് ലി പെന്‍. മുഖ്യ എതിരാളി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഫ്രാന്‍സ്വ ഫിലന്‍ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുകയാണ്.
Adjust Story Font
16