Quantcast

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് എഫ്.ബി.ഐയുടെ സ്ഥിരീകരണം

MediaOne Logo

Ubaid

  • Published:

    20 May 2017 12:44 AM GMT

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് എഫ്.ബി.ഐയുടെ സ്ഥിരീകരണം
X

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് എഫ്.ബി.ഐയുടെ സ്ഥിരീകരണം

ട്രംപിന്റെ ഫോണ്‍ ചോര്‍ത്താന്‍ ഒബാമ നിര്‍ദേശം നല്‍കിയെന്ന ആരോപണത്തിന് തെളിവില്ലെന്നും കോമെ വ്യക്തമാക്കി

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ സ്ഥിരീകരണം. ട്രംപിന്‍റെ വിജയത്തില്‍ സ്വാധീനം ചെലുത്താന്‍ റഷ്യക്ക് കഴിഞ്ഞോ എന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും എഫ് ബി ഐ മേധാവി ജെയിംസ് കോമെ പറഞ്ഞു. ട്രംപിന്‍റെ ഫോണ്‍ ചോര്‍ത്താന്‍ ഒബാമ നിര്‍ദേശം നല്‍കിയെന്ന ആരോപണത്തിന് തെളിവില്ലെന്നും കോമെ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരിക്കെ തന്‍റെ ഫോണ്‍ചോര്‍ത്താന്‍ പ്രസിഡന്‍റ് ഒബാമ നിര്‍ദേശം നല്‍കിയെന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു എഫ് ബി ഐ മേധാവി ജയിംസ്ക കോമി. ഫോണ്‍ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയതിനെക്കുറിച്ചറിയില്ലെന്ന് കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്‍റിന്റെ ട്വീറ്റിനോട് ബഹുമാനത്തോടെ പറയട്ടെ, മുന്‍ സര്‍ക്കാറില്‍ നിന്ന് ഫോണ്‍ ചോര്‍ത്താന്‍ നിര്‍ദേശമുണ്ടായ ആരോപണത്തെക്കുറിച്ച് എനിക്കൊരു അറിവുമില്ല. ട്വീറ്റും മറ്റ് വിവരങ്ങളും എഫ് ബി ഐ സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ട്. നീതിന്യായ വകുപ്പിന്‍റെ ഭാഗത്ത് നിന്നും ഇതേ ഉത്തരം താങ്കളോട് വ്യക്തമാക്കാന്‍ എന്നോടാവശ്യപ്പെട്ടിട്ടുണ്ട്. നീതിന്യായ വകുപ്പിനും ഇതേക്കുറിച്ച് ഒരു വിവരങ്ങളുമില്ല.

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യെന്ന ആരോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തായ വാര്‍ത്തയും എ​ഫ്.​ബി.​​ഐ മേ​ധാ​വി ജ​യിം​സ്​ കോ​മി സ്​​ഥി​രീ​ക​രി​ച്ചു. ട്രം​പി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വി​ഭാ​ഗ​വു​മാ​യി റ​ഷ്യ​ക്ക്​ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ന്നുണ്ടെന്നും കാംപയിന്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ റ​ഷ്യ​ൻ സ​ഹാ​യം ല​ഭി​ച്ചോ എ​ന്ന​തും അ​ന്വേ​ഷ​ണ​ത്തിന്റെ പ​രി​ധി​യി​ലു​ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story