Quantcast

തുര്‍ക്കി സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായതായി ഉറുദുഗാന്‍

MediaOne Logo

admin

  • Published:

    23 May 2017 3:22 PM GMT

തുര്‍ക്കി സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായതായി ഉറുദുഗാന്‍
X

തുര്‍ക്കി സര്‍ക്കാരിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായതായി ഉറുദുഗാന്‍

തുര്‍ക്കിയിലെ അമേരിക്കന്‍ നാവിക ആസ്ഥാനം താല്‍ക്കാലികമായി അടച്ചു

പട്ടാള അട്ടിമറിക്ക് ശേഷം രാജ്യം സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ അറിയിച്ചു. തുര്‍ക്കിയിലെ അമേരിക്കന്‍ നാവിക ആസ്ഥാനം താല്‍ക്കാലികമായി അടച്ചു. അതേ സമയം അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്ന കാര്യത്തില്‍ അവ്യക്തമായി തുടരുന്നു.

മൂവായിരത്തോളം സൈനികരെയാണ് ഇന്നലെ ഒറ്റ രാത്രികൊണ്ട് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഇനിയും ഉയരുമെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തിയഞ്ച് ജഡ്ജിമാരെ പുറത്താക്കാന്‍ തുര്‍ക്കി ജുഡീഷ്യല്‍ ബോഡിയായ എച്ച്എസ് വൈകെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ 140 പേര്‍ സുപ്രീം കോടതി ജഡ്ജിമാരാണ്. പട്ടാള അട്ടിമറിക്ക് പിന്നില്‍ തുര്‍ക്കിയില്‍ നിന്ന് നാടുവിട്ട ഫതാഹുള്ള ഗുലാനാണെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചുവെങ്കിലും ഗുലാന്‍ ഇക്കാര്യം നിഷേധിച്ചു. ആസൂത്രിതമായ അട്ടിമറിക്ക് നേതൃത്വം നല്‍കിയതാരാണെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയതാരായാലും അവരെ വെറുതെ വിടില്ലെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ 265 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തി നൂറ്റി നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റു.

TAGS :

Next Story