ഐഎസിന് മേല്‍ വിജയം നേടും: ഒബാമ
ഐഎസിന് മേല്‍ വിജയം നേടും: ഒബാമ
ഇസ്ലാമിക് സ്റ്റേറ്റിന് മേല്‍ വിജയം നേടുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. സിറിയയിലെ പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കില്‍ ചേരിതിരിഞ്ഞുള്ള പോരാട്ടം അവസാനിപ്പിക്കണമെന്നും ഒബാമ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിന് മേല്‍ വിജയം നേടുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. സിറിയയിലെ പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കില്‍ ചേരിതിരിഞ്ഞുള്ള പോരാട്ടം അവസാനിപ്പിക്കണമെന്നും ഒബാമ പറഞ്ഞു. ദേശീയ സുരക്ഷാ യോഗത്തിലായിരുന്നു ഒബാമയുടെ പ്രതികരണം.
ഐഎസിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ദേശീയ സുരക്ഷ യോഗത്തില്‍ ഒബാമ ഉന്നയിച്ചത്. ഇറാഖിലും സിറിയയിലും ഐഎസ് കടന്നുകയറ്റം തുടരുകയാണ്. ഇത് അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഐഎസിനെ വേരോടെ പിഴുതെറിയും വരെ അമേരിക്ക പോരാടും. എല്ലാ രാജ്യങ്ങളും വിവിധ ഗ്രൂപ്പകളുമെല്ലാം ഐഎസിനെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാകണം. അങ്ങനെയെങ്കില്‍ ഐഎസിന് മേലുള്ള വിജയം വിദൂരത്തല്ലെന്നും ഒബാമ പറഞ്ഞു.
66 അംഗ സഖ്യ രാജ്യങ്ങളും ഐസിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കണം. പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങള്‍ ഐഎസിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണമെന്നും ഒബാമ പറഞ്ഞു. ഇറാഖിലും സിറിയയിലും ഇതുവരെ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ഐഎസിന്റ പല സ്വാധീന കേന്ദ്രങ്ങളും തകര്‍ക്കാന്‍ കഴിഞ്ഞതായും ഒബാമ അവകാശപ്പെട്ടു.
Adjust Story Font
16