Quantcast

ഓര്‍ലാന്‍ഡോ വെടിവെപ്പ്; കുടിയേറ്റത്തിനെതിരെ ട്രംപ്

MediaOne Logo

admin

  • Published:

    25 May 2017 7:08 PM GMT

ഓര്‍ലാന്‍ഡോ വെടിവെപ്പ്; കുടിയേറ്റത്തിനെതിരെ ട്രംപ്
X

ഓര്‍ലാന്‍ഡോ വെടിവെപ്പ്; കുടിയേറ്റത്തിനെതിരെ ട്രംപ്

ഓര്‍ലാന്‍ഡോ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ വിരുദ്ധ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.

ഓര്‍ലാന്‍ഡോ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ വിരുദ്ധ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഭീകരവാദത്തിന്റെ ചരിത്രമുള്ള ഒരു രാജ്യത്തുനിന്നും കുടിയേറ്റം അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കുടിയേറ്റം നിയന്ത്രിക്കുന്നതിന് പ്രത്യേക അതോറിറ്റിക്ക് രൂപം നല്‍കുമെന്നും ട്രംപ് പ്രസ്താവിച്ചു. യുഎസിനെതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റം നിയന്ത്രിക്കുമെന്ന് ഡൊണാള്‍ഡ് ട്രെംപ് പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഇതിനായി എക്സിക്യൂട്ടിവ് അതോറിറ്റിക്ക് രൂപം നല്‍കും. ഓര്‍ലാന്‍ഡോയില്‍ വെടിവെപ്പ് നടത്തിയ ഒമര്‍ മതീന്‍ അഫ്ഗാന്‍ വംശനാണെന്നും ട്രംപ് ഓര്‍മിപ്പിച്ചു. എന്തുകൊണ്ടാണ് ഹില്ലരി ക്ലിന്റണ്‍ കുടിയേറ്റത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ്, ഹില്ലരിയും ഒബാമയും രാജ്യത്തെ നയിക്കാന്‍ പ്രാപ്തരല്ലെന്നും പറഞ്ഞു. സ്ത്രീകള്‍, സ്വവര്‍ഗാനുരാഗികള്‍, ജൂതര്‍, തുടങ്ങിയവര്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കന്നതാവും തന്റെ നയമെന്നും ട്രംപ് വ്യക്തമാക്കി.

TAGS :

Next Story