Quantcast

മ്യൂസിക് ആല്‍ബത്തില്‍ 'തകര്‍ത്തഭിനയിച്ച്' ഒബാമ !

MediaOne Logo

Alwyn K Jose

  • Published:

    28 May 2017 6:55 AM

മ്യൂസിക് ആല്‍ബത്തില്‍ തകര്‍ത്തഭിനയിച്ച് ഒബാമ !
X

മ്യൂസിക് ആല്‍ബത്തില്‍ 'തകര്‍ത്തഭിനയിച്ച്' ഒബാമ !

ഒബാമയുടെ സ്വകാര്യ, പൊതു ചടങ്ങുകളിലെ അപൂര്‍വ രംഗങ്ങള്‍ കോര്‍ത്തിണിക്കി ഒരു കൂട്ടര്‍ നിര്‍മിച്ച മ്യൂസിക് ആല്‍ബം വന്‍ ഹിറ്റാവുകയാണിപ്പോള്‍.

പൊടി പാറുന്ന മൂന്നാം സംവാദ ദിനത്തിലേക്ക് കുതിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇതിനിടെ ഒബാമയുടെ പടിയിറക്കത്തില്‍ വിഷമിച്ചിരിക്കുകയാണ് മിക്കവരും. ഒബാമയുടെ സ്വകാര്യ, പൊതു ചടങ്ങുകളിലെ അപൂര്‍വ രംഗങ്ങള്‍ കോര്‍ത്തിണിക്കി ഒരു കൂട്ടര്‍ നിര്‍മിച്ച മ്യൂസിക് ആല്‍ബം വന്‍ ഹിറ്റാവുകയാണിപ്പോള്‍. പ്രിയങ്കരനായ തങ്ങളുടെ പ്രസിഡന്റ് ഒബാമ വൈറ്റ് ഹൗസിനോട് വിടപറയുന്നതിന്റെ വേദനയിലാണ് ജനലക്ഷങ്ങൾ. ഗായകനായ ജോൺ ടാരിഫയാണ് വീഡിയോയിൽ പാടുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രയിപ്പെട്ടവനായിരുന്നു. താങ്കള്‍ പടിയിറങ്ങുന്നത് ഞങ്ങളെന്നും നഷ്ടബോധത്തോടെ ഓര്‍ക്കുമെന്ന് പാട്ടിന്റെ സാരം. ഒബാമയ്ക്ക് ആദരമർപ്പിച്ച് പുറത്തിറക്കിയ വീഡിയോയിലുള്ളത് അത്യപൂര്‍വ നിമിഷങ്ങള്‍. 2017 ജനുവരി 20 നാണ് ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത്.

TAGS :

Next Story