ഹിലരി രണ്ടാം സംവാദത്തിനെത്തിയത് മരുന്നുകളുടെ ബലത്തിലെന്ന് ട്രംപ്
ഹിലരി രണ്ടാം സംവാദത്തിനെത്തിയത് മരുന്നുകളുടെ ബലത്തിലെന്ന് ട്രംപ്
ബുധനാഴ്ച നടക്കുന്ന അവസാനത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനു മുമ്പ് ഇരുവരും മരുന്നുകളുപയോഗിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ പരിശോധനക്ക് തയ്യാറുണ്ടോയെന്നും ട്രംപ് വെല്ലുവിളിച്ചു.
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ രണ്ടാം സംവാദത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ മരുന്നുകളുടെ ബലത്തിലാണ് എത്തിയതെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അടുത്ത പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനു മുമ്പ് സ്ഥാനാര്‍ഥികള്‍ ഇരുവരും മരുന്നുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്താന്‍ പരിശോധന നടത്താന്‍ തയാറുണ്ടോ എന്നും ട്രംപ് ഹിലരിയെ വെല്ലു വിളിച്ചു.
ന്യൂഹാംപ്ഷയറില്‍ പ്രചാരണ റാലിയില്‍ സംസാരിക്കവേയാണ് ട്രംപിന്റെ ആക്ഷേപം. ഡിബേറ്റിനു മുന്പ് കഴിച്ച മരുന്നുകളുടെ ബലത്തിലാണ് ഹിലരി കഴിഞ്ഞ ഡിബേറ്റ് പൂര്‍ത്തിയാക്കിയത്. കാറിലേക്ക് ഹിലരി എത്തിയത് വളരെ കഷ്ടിച്ചാണെന്നും ട്രംപ് പറഞ്ഞു.
ബുധനാഴ്ച നടക്കുന്ന അവസാനത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനു മുമ്പ് ഇരുവരും മരുന്നുകളുപയോഗിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ പരിശോധനക്ക് തയ്യാറുണ്ടോയെന്നും ട്രംപ് വെല്ലുവിളിച്ചു. ഹിലരിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് തുടക്കം മുതല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരോപിച്ചിരുന്നു.
ട്രംപിന്റെ ആരോപണം ഹിലരിയുടെ പ്രചാരണ വിഭാഗം പുച്ഛിച്ചു തള്ളി. തോല്‍ക്കാന്‍ പോകുന്ന ഒരു സ്ഥാനാര്‍ഥിയുടെ ജല്‍പനങ്ങളാണിതെന്ന് ഹിലരിയുടെ പ്രചാരണ വിഭാഗം മാനേജര്‍ റോബി മൂക്ക് പറഞ്ഞു.
Adjust Story Font
16