പോള്‍ റയാന് കഴിവുകെട്ടവനാണെന്ന് ട്രംപ്
പോള്‍ റയാന് കഴിവുകെട്ടവനാണെന്ന് ട്രംപ്
യാന്‍ മോശം നേതാവും കഴിവുകെട്ടവനാണെന്നും ട്രംപ് ആരോപിച്ചു. കഴിഞ്ഞ ദിവസം ട്രംപിനെ വിമര്‍ശിച്ച് റയാന് രംഗത്തെത്തിയിരുന്നു.
യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ പോള്‍ റയാനെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. റയാന് മോശം നേതാവും കഴിവുകെട്ടവനാണെന്നും ട്രംപ് ആരോപിച്ചു. കഴിഞ്ഞ ദിവസം ട്രംപിനെ വിമര്‍ശിച്ച് റയാന് രംഗത്തെത്തിയിരുന്നു.
അശ്ലീല പരാമര്‍ശം നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ട്രംപിനെതിരെ വിമര്‍ശം ശക്തമായിരുന്നു. ട്രംപിന്റെ പ്രസ്താവനയെ പ്രതിരോധിക്കാനോ അദ്ദേഹത്തോടൊപ്പം പ്രചാരണം നടത്താനോ ഇല്ലെന്ന് കഴിഞ്ഞ ദിവസം പോള്‍ റയാന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കുള്ള പിന്തുണ പിന്‍വലിക്കില്ലെന്നും റയാന് അറിയിച്ചിരുന്നു. ട്രംപിനെതിരെ രംഗത്ത് വരുന്ന ഒടുവിലത്തെ റിപ്പബ്ലിക്കന്‍ നേതാവാണ് പോള്‍ റയാന്. ഇതിന് പിന്നാലെയാണ് റയാനെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയത്. തന്നോട് ഏറ്റുമുട്ടി റയാന് സമയം കളയണ്ടെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. റയാന് ഏറ്റവും മോശമായ റിപ്പബ്ലിക്കന്‍ നേതാവാണെന്ന് ട്രംപ് പറഞ്ഞു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായിട്ടും അദ്ദേഹത്തെ കൊണ്ട് യാതൊരു ഉപകാരവുമില്ലെന്നും ട്രംപ് പറഞ്ഞു. റയാന് കഴിവുകെട്ടയാളാണെന്നും അദ്ദേഹത്തിനെതിരെ പല കോണുകളില്‍നിന്നും പരാതി ഉണ്ടെന്നും ട്രംപ് കുറ്റപ്പെടുത്തി.
Adjust Story Font
16