ടെഡ് ക്രൂസ് ചെകുത്താന്‍മാരുടെ രാജാവെന്ന് ജോണ്‍ ബേയ്നര്
ടെഡ് ക്രൂസ് ചെകുത്താന്‍മാരുടെ രാജാവെന്ന് ജോണ്‍ ബേയ്നര്
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടെഡ് ക്രൂസിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സഭാ മുന്‍ സ്പീക്കര്‍ ജോണ്‍ ബേയ്നര്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടെഡ് ക്രൂസിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സഭാ മുന്‍ സ്പീക്കര്‍ ജോണ്‍ ബേയ്നര്. ടെഡ് ക്രൂസ് 'ലൂസിഫെര്‍' ആണെന്നായിരുന്നു ബേയ്നര്‍ ആക്ഷേപം. ബോഹ്‌നറുടെ ആക്ഷേപത്തിന് മറുപടിയുമായി ടെഡ് ക്രൂസും രംഗത്തെത്തി.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ടെഡ് ക്രൂസിനെ ജോണ്‍ ബേയ്നര്‍ ലൂസിഫെറിനോട് ഉപമിച്ചത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ഡൊണാള്‍ഡ് ട്രംപിനാണെന്ന് പ്രഖ്യാപിക്കാനും ബേയ്നര്‍ മറന്നില്ല. എന്നാല്‍ ബെയ്നറുടെ വിമര്‍ശത്തിന് മറുപടിയുമായി ടെഡ് ക്രൂസും രംഗത്തെത്തി. ബേയ്നറുടെ വിമര്‍ശം തനിക്ക് നേരെയല്ലെന്നും താന്‍ അമേരിക്കന്‍ ജനതയോടൊപ്പം നില്‍ക്കുന്നതിനോടുള്ള എതിര്‍പ്പാണ് ബേയ്നറുടെ പ്രസ്താവനയെന്നും ടെഡ് ക്രൂസ് പ്രതികരിച്ചു. ട്രംപിന്റെ നിലപാടുകള്‍ തന്നെയാണ് ബേയ്നര്‍ക്കുള്ളതെന്നും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതിലൂടെ അത് വ്യക്തമായെന്നും ടെഡ് ക്രൂസ് കൂട്ടിച്ചേര്‍ത്തു. 2013ല്‍ കണ്‍സര്‍വേട്ടീവുകളെ കൂട്ടുപിടിച്ച് ടെഡ് ക്രൂസ് ബേയ്നറെ അട്ടിമറിക്കാന്‍ ശ്രമിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത ഉടലെടുക്കുന്നത്.
Adjust Story Font
16