ട്രംപിനെ വധിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി
ട്രംപിനെ വധിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി
പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് ട്രംപിനെ വധിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അമേരിക്കയിലെ ലാസ് വെഗാസില്‍ പൊലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ ആളുടെ ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ആയിരുന്നുവെന്ന് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് തോക്ക് തട്ടിയെടുത്ത് ട്രംപിനെ വധിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ രേഖകളില്‍ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് ലാസ് വെഗാസില്‍ ട്രഷര്‍ ഐലന്‍റ് ഹോട്ടലില്‍ നിന്ന് പത്തൊന്‍പതുകാരനായ മൈക്കല്‍ സ്റ്റീഫന്‍ സാന്‍ഫോര്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് തോക്ക് പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അമേരിക്കന്‍ പൊലീസ് സാന്‍ഫോര്‍ഡിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ച് കൊല്ലുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
ഒരു വര്‍ഷമായി ട്രംപിനെ വധിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്നും ഇപ്പോഴാണ് അത് ചെയ്യാനുള്ള ധൈര്യം അയാള്‍ക്കുണ്ടായതെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബ്രിട്ടീഷ് ഡ്രൈവറുടെ ലൈസന്‍സുള്ള സാന്‍ഫോര്‍ഡ് ഒന്നര വര്‍ഷം മുമ്പാണ് യു.എസില്‍ എത്തിയത്. എന്നാല്‍ ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് അധികൃതര്‍ക്ക് അറിയില്ല. അക്രമിയെ പിടികൂടി പൊലീസിനെ ഏറെ സ്നേഹിക്കുന്നുവെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം.
Adjust Story Font
16