Quantcast

സിറിയയില്‍ കരയുദ്ധം ശക്തമാക്കാന്‍ തുര്‍ക്കി

MediaOne Logo

Alwyn K Jose

  • Published:

    29 Jun 2017 5:14 AM GMT

സിറിയയില്‍ കരയുദ്ധം ശക്തമാക്കാന്‍ തുര്‍ക്കി
X

സിറിയയില്‍ കരയുദ്ധം ശക്തമാക്കാന്‍ തുര്‍ക്കി

വിമതരുടെ കൈവശമുള്ള സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് കരയാക്രമണണം ശക്തമാക്കുന്നുവെന്നാണ് തുര്‍ക്കി നിലപാട്.

സിറിയയില്‍ നടത്തുന്ന കരയാക്രമണങ്ങള്‍ തുടരാനുറച്ച് തുര്‍ക്കി. വിമതരുടെ കൈവശമുള്ള സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് കരയാക്രമണണം ശക്തമാക്കുന്നുവെന്നാണ് തുര്‍ക്കി നിലപാട്. എന്നാല്‍ ഇപ്പോള്‍ ആക്രമണം നടക്കുന്ന സ്ഥലത്ത് ഐഎസ് സ്വാധീനം നിലവില്ല എന്ന ആരോപണവും ശക്തമാണ്.

വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന കരയാക്രമണത്തെ അപലപിച്ച് യുഎസ് രംഗത്തെത്തിയതിന് തൊട്ട് പിന്നാലെയാണ് തുര്‍ക്കി കരയാക്രമണം തുടരുമെന്ന കാര്യം വ്യക്തമാക്കിയത്. മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലുണ്ടെങ്കിലും ആക്രമണങ്ങള്‍ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് യുഎസ് പ്രതിനിധി കേണല്‍ ജോണ്‍ തോമസ് പറഞ്ഞു. ഐഎസ് കുര്‍ദ് അധിനിവേശ പ്രദേശത്താണ് തുര്‍ക്കി കരയാക്രമണം ശക്തമാക്കുന്നത്. കുര്‍ദുകളെ ലക്ഷ്യം വെച്ചാണ് തുര്‍ക്കി ആക്രമണം കനപ്പിക്കുന്നത് എന്നാണ് അമേരിക്കന്‍ പ്രതിനിധി പറയുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുര്‍ദുകളെ പിന്തുണക്കുമ്പോള്‍ തുര്‍ക്കി ഇവരെ എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിറിയയിലെ തുര്‍ക്കി ഇടപെടല്‍ ശ്രദ്ധേയമാവുന്നത്. ഐഎസിനെതിരെയുള്ള പോരാട്ടത്തില്‍ യുഎസ് സൈന്യത്തിന് സിറിയയില്‍ പിന്തുണ നല്‍കുന്നത് വൈപിജിയാണ്. ഇതിനോടകം സിറിയ നടത്തിയ വിവിധ ആക്രമണമങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story