ട്രംപിന്റെ ജയത്തില്‍ യൂറോപ്യന്‍ യൂണിയന് ആശങ്ക
ട്രംപിന്റെ ജയത്തില്‍ യൂറോപ്യന്‍ യൂണിയന് ആശങ്ക
യൂറോപ് എന്താണെന്ന് ട്രംപ് ഇനി പഠിക്കേണ്ടി വരുമെന്നാണ് യൂറോപ്യ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ ആശങ്ക. യൂറോപ് എന്താണെന്ന് ട്രംപ് ഇനി പഠിക്കേണ്ടി വരുമെന്നാണ് യൂറോപ്യ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ട്രംപിന്റെ വിജയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ തലവന്‍ ഡൊണാള്‍ഡ് ടസ്കും പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കറും ഔദ്യോഗികമായി ആശംസ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജങ്കറിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 45 ാം പ്രസിഡന്റായി എത്തുമ്പോള്‍ ലോകത്തിനു മുന്നില്‍ ഉയരുന്ന ആശങ്കകള്‍ നിരവധിയാണ്. ലോകം എന്തെന്നറിയാന്‍ വരുന്ന രണ്ട് വര്‍ഷം ഡൊണാള്‍ഡ് ട്രംപ് ലോകസഞ്ചാരം നടത്തേണ്ടി വരുമെന്നും ജീന്‍ ക്ലോദ് ജങ്കര്‍ പറഞ്ഞു. അമേരിക്കയുമായി ഞങ്ങള്‍ക്ക് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണ്. പക്ഷേ നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ എന്തെന്ന് അറിയേണ്ടതുണ്ട്. ആഗോള വ്യാപാര നയത്തിലും നാറ്റോ സഖ്യത്തിലും ട്രംപിന്റെ നിലപാടുകള്‍ അറിയേണ്ടതുണ്ട്.
ട്രംപിന്റെ വിജയത്തില്‍ അമേരിക്കയില്‍ വ്യാപക പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിമര്‍ശം വരുന്നതെന്നതും ശ്രദ്ധേയമാണ്. അമേരിക്കക്കാര്‍ പൊതുവെ യൂറോപ്പില്‍ തല്‍പ്പരരല്ലെന്നും ബെല്‍ജിയം ഭൂഖണ്ഡത്തിലെ ഒരു ഗ്രാമ പ്രദേശം മാത്രമാണെന്ന കാഴ്ചപ്പാടാണ് അവര്‍ക്കുള്ളതെന്നും ജങ്കര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് ഉടന്പടി തള്ളിക്കളയുന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് സമയത്തെ നിലപാട് തിരുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണും പ്രതികരിച്ചു.
Adjust Story Font
16