Quantcast

റാഞ്ചിയെ വിട്ടുതരണമെന്ന് ഈജിപ്ത്

MediaOne Logo

admin

  • Published:

    30 Jun 2017 12:59 AM GMT

റാഞ്ചിയെ വിട്ടുതരണമെന്ന് ഈജിപ്ത്
X

റാഞ്ചിയെ വിട്ടുതരണമെന്ന് ഈജിപ്ത്

ഈജിപ്ഷ്യന്‍ വിമാനം തട്ടിക്കൊണ്ടുപോയി സൈപ്രസില്‍ ഇറക്കിയ റാഞ്ചിയെ വിട്ടുതരണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടു.

കെയ്‌റോയിലേക്കുള്ള ഈജിപ്ഷ്യന്‍ വിമാനം തട്ടിക്കൊണ്ടുപോയി സൈപ്രസില്‍ ഇറക്കിയ റാഞ്ചിയെ വിട്ടുതരണമെന്ന് ഈജിപ്ത് ആവശ്യപ്പെട്ടു. റാഞ്ചിയ ഈജിപ്ഷ്യന്‍ പൗരന്‍ സെയ്ഫ് എല്‍ദിന്‍ മുസ്തഫയെ ഇന്നലെ സൈപ്രസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
61 പേരുമായി അലക്സാൻഡ്രിയയിൽ നിന്നു കയ്റോയിലേക്കു പറക്കുകയായിരുന്ന ഈജിപ്ത്‌ എയർ വിമാനമാണ് റാഞ്ചിയിരുന്നത്.
കുറ്റവാളികളെ കൈമാറുന്നതിന് 1996ല്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇയാളെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ശരീരത്തില്‍ ചാവേര്‍ ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി വിമാനം റാഞ്ചിയ ഈജിപ്ഷ്യന്‍ പൗരന്‍ സെയ്ഫ് എല്‍ദിന്‍ മുസ്തഫയെ ഇന്നലെ സൈപ്രസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ കോടതി മുമ്പാകെ ഒന്നും സംസാരിക്കാന്‍തയാറായില്ല. വിജയ മുദ്ര കാണിച്ചാണ് പൊലീസിനോടൊപ്പം കോടതിയില്‍നിന്ന് പുറത്തുപോയത്. സൈപ്രസില്‍ ജീവിക്കുന്ന മുന്‍ ഭാര്യയുമായുള്ള തര്‍ക്കമാണ് 58കാരനായ മുസ്തഫയെ വിമാനം തട്ടിക്കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ഭീകരതയുമായി ഇതിന് ബന്ധമില്ലെങ്കിലും സംഭവത്തിന് രാഷ്ട്രീയ മാനമുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. മുസ്തഫ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അലക്‌സാണ്ട്രിയയില്‍നിന്ന് കെയ്‌റോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 26 വിദേശികളടക്കം 56 യാത്രക്കാരും ഏഴ് ജീവനക്കാരുമുണ്ടായിരുന്നു.. അഞ്ചര മണിക്കൂർ നീണ്ട റാഞ്ചൽനാടകത്തിനൊടുവില്‍ യാത്രക്കാരും വിമാനത്തിലെ ജോലിക്കാരും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിരുന്നു.

TAGS :

Next Story