ക്രൈമിയയില്‍ സൈനിക ആസ്ഥാനം നിര്‍മിക്കാന്‍ റഷ്യ; മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
ക്രൈമിയയില്‍ സൈനിക ആസ്ഥാനം നിര്‍മിക്കാന്‍ റഷ്യ; മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
റഷ്യയുടെ നടപടിയെ തുടര്‍ന്ന് അമേരിക്കയുടെ സഹായത്തോടെ നാവിക സേന വിപുലീകരിക്കുകയാണ് യുക്രൈന്‍.
ക്രൈമിയയില്‍ റഷ്യന്‍ സൈനിക ആസ്ഥാനം നിര്‍മിക്കുന്നത് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. റഷ്യയുടെ നടപടിയെ തുടര്‍ന്ന് അമേരിക്കയുടെ സഹായത്തോടെ നാവിക സേന വിപുലീകരിക്കുകയാണ് യുക്രൈന്‍. മുപ്പത് മില്യണ്‍ ഡോളറാണ് ഇതിനായി അമേരിക്ക യുക്രൈന് നല്‍കിയത്.
2014ല്‍ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോള്‍ സെവാസ്റ്റോപോളിലെ നാവികസേനാ താവളം യുക്രൈന് നഷ്ടമായി. ഇതോടെ, നാവിക സേനയുടെ മൂന്നില്‍ രണ്ട് യുദ്ധക്കപ്പലുകളും യുക്രൈന് നഷ്ടമായിരുന്നു. ബാള്‍ക്കന്‍ മേഖലയില്‍ നിലവില്‍ തന്നെ, നാറ്റോ അംഗരാജ്യങ്ങളുടെ സഹായത്തോടെ റഷ്യക്കെതിരെ അമേരിക്ക സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പമാണ് നാറ്റോ അംഗരാജ്യമല്ലാത്ത യുക്രൈന് അമേരിക്ക സൈനിക-ധനസഹായം നല്‍കുന്നത്. 500 മില്യണ്‍ ഡോളറിന്റെ പാക്കേജില്‍ 30 മില്യണ്‍ ഡോളര്‍ നാവികസേനാ താവളങ്ങള്‍ വികസിപ്പിക്കുന്നതിനായി നല്‍കിക്കഴിഞ്ഞു.
2020ഓടെ പുതിയ യുദ്ധക്കപ്പലും മിസൈല്‍ ബോട്ടും തയ്യാറാക്കാനാകുമെന്നാണ് യുക്രൈന്റെ പ്രതീക്ഷ. പുതുതായി കൂടുതല്‍ പേര്‍ക്ക് നാവിക സേനയില്‍ ചേരുന്നതിന് പരിശീലനം നല്‍കും. നാറ്റോ അംഗരാജ്യങ്ങളായ ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് പരിശീലനം. ഈ മാസം ഇരുപതിന് യുക്രൈന്‍ റൊമേനിയയുമായി സൈനിക സഹകരണം ചര്‍ച്ച ചെയ്യും. നാറ്റോ അംഗരാജ്യമാണ് റൊമേനിയ. പുതിയ തീരദേശ പ്രതിരോധ സഖ്യങ്ങള്‍ക്കും രൂപം നല്‍കും. സൈനീകാവശ്യത്തിനുള്ള രണ്ട് ബോട്ടുകള്‍ ഇപ്പോള്‍ തന്നെ സജ്ജമായിട്ടുണ്ട്. അടുത്തവര്‍ഷം ജൂലൈയോട് കൂടി നാല് ബോട്ടുകള്‍ കൂടി സജ്ജമാകും. യുക്രൈന്റെ റഷ്യക്കെതിരെയുള്ള യുദ്ധസന്നാഹം മേഖലയില്‍ കൂടുതല്‍ സംഘര്‍ഷം വ്യാപിപ്പിക്കുമെന്ന് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
Adjust Story Font
16