ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരെ 10 ലക്ഷത്തിലധികം പേര്‍ ഒപ്പുവെച്ച പരാതി
ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരെ 10 ലക്ഷത്തിലധികം പേര്‍ ഒപ്പുവെച്ച പരാതി
കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയുള്ള ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഒപ്പുശേഖരണം
ഡോണാള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെതിരെ 10 ലക്ഷത്തിലധികം പേര്‍ ഒപ്പുവെച്ച ജനകീയ പരാതി. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയുള്ള ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഒപ്പുശേഖരണം. ട്രംപിന്റെ സന്ദര്‍ശനവും പ്രതിഷേധവും ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.
കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയുള്ള വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോണാള്‍ഡ് ട്രംപിനെതിരെ ബ്രിട്ടനില്‍ നടക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ജനകീയ പരാതിയില്‍ 10 ലക്ഷത്തിലധികം പേരാണ് ഒപ്പുവെച്ചത്. സന്ദര്‍ശനം നീട്ടിവെക്കണമെന്ന് ലേബര്‍ പാര്‍ട്ടി നേതാ ക്കളും പ്രധാനമന്ത്രി തെരേസ മേയോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ പരാതി പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്രനേതാവ് എന്ന നിലയില്‍ ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അത് ഔദ്യോഗിക ക്ഷണപ്രകാരമാകരുതെന്നുമാണ് പരാതിക്കാരുടെ പ്രധാന ആവശ്യം. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും പ്രവേശന നിരോധനം ഏര്‍പ്പെടുത്തി വെള്ളിയാഴ്ചയാണ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഒപ്പുശേഖരണവും തുടങ്ങിയിരുന്നു.
ശനിയാഴ്ച വൈകീട്ട് കേവലം 60 പേര്‍ മാത്രമാണ് ഒപ്പുവെച്ചിരുന്ന പരാതിയാണ് രണ്ടു ദിവസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം പേര്‍ ഒപ്പുവെച്ച ഭീമ ഹരജിയായി മാറിയത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റല്‍, ലിവര്‍പൂള്‍, ലീഡ്സ്, എഡിന്‍ബറോ തുടങ്ങിയ നഗരങ്ങളിലെല്ലാം പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്.
Adjust Story Font
16