Quantcast

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ തത്സമയസംവാദങ്ങള്‍ക്ക് ഇന്ന് തുടക്കം

MediaOne Logo

Ubaid

  • Published:

    26 July 2017 1:29 AM GMT

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ തത്സമയസംവാദങ്ങള്‍ക്ക് ഇന്ന് തുടക്കം
X

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ തത്സമയസംവാദങ്ങള്‍ക്ക് ഇന്ന് തുടക്കം

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ ഘട്ടമാണ് ടെലിവിഷന്‍ സംവാദങ്ങള്‍

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘട്ടമായ തത്സമയസംവാദങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ന്യൂയോര്‍ക്കിലെ ഹാംപ്സ്റ്റെഡില്‍ ആണ് ആദ്യ പരിപാടി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ഘട്ടവും ഇതാണ്.

ഹിലരി ക്ലിന്‍റണിന്‍റെയും ഡൊണാള്‍ഡ് ട്രംപിന്‍റെയും തീപാറും വാഗ്വാദങ്ങള്‍ക്ക് ന്യൂയോര്‍ക്കിലെ ഹാംപ്സ്റ്റെഡില്‍ ഹോഫ്സ്ത്ര യൂണിവേഴ്സിറ്റി തയ്യാറായി കഴിഞ്ഞു. പ്രാദേശിക സമയം രാത്രി ഒന്‍പത് മണി മുതല്‍ ഇരുവരും പരസ്പരം പോരടിക്കും. രാജ്യത്തിന്‍റെ മുന്നോട്ടുള്ള വഴി, പുരോഗതി, സുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് ആദ്യ സംവാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഹിലരി ക്ലിന്‍റണിന്‍റെ പ്രകടനം എങ്ങനെയിരിക്കും എന്നതും കണ്ടറിയണം.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ ഘട്ടമാണ് ടെലിവിഷന്‍ സംവാദങ്ങള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികള്‍ ഒരേ വേദിയില്‍ മുഖാമുഖം വാദപ്രതിവാദം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്ന നിര്‍ണായക ഘട്ടം. പ്രമുഖ വാര്‍ത്താ അവതാരകര്‍ ഉള്‍പ്പെടെയുള്ളവരായിരിക്കും മോഡറേററര്‍മാര്‍. ആകെ നാല് സംവാദങ്ങളാണ് ഉളളത്. ഇതില്‍ ഒന്ന് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ ടിം കെയ്നും മൈക് പെന്‍സും തമ്മിലാണ്. ഒക്ടോബര്‍ 19 ഓടെ സംവാദങ്ങള്‍ അവസാനിക്കും. നവംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ്.

TAGS :

Next Story