Quantcast

ആസ്ത്രേലിയയില്‍ കുത്തേറ്റ മലയാളി വൈദികന്‍ ആശുപത്രി വിട്ടു

MediaOne Logo

Ubaid

  • Published:

    5 Aug 2017 5:04 AM GMT

ആസ്ത്രേലിയയില്‍ കുത്തേറ്റ മലയാളി വൈദികന്‍ ആശുപത്രി വിട്ടു
X

ആസ്ത്രേലിയയില്‍ കുത്തേറ്റ മലയാളി വൈദികന്‍ ആശുപത്രി വിട്ടു

ആസ്ത്രലിയയിലെ മെല്‍ബോണില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മലയാളി വൈദികന്‍ മാത്യു കല്ലത്തൂരിന് കുത്തേറ്റത്

ആസ്ത്രേലിയയില്‍ കഴിഞ്ഞ ദിവസം കുര്‍ബാനക്കിടെ കുത്തേറ്റ മലയാളി വൈദികന്‍ ആശുപത്രി വിട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് ആസ്‍ത്രേലിയന്‍ പൊലീസ് അറിയിച്ചു. വൈദികനെതിരായ ആക്രമണം ഇന്നലെ ലോക്സഭയിലും ചര്‍ച്ചയായി.

ആസ്ത്രലിയയിലെ മെല്‍ബോണില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മലയാളി വൈദികന്‍ മാത്യു കല്ലത്തൂരിന് കുത്തേറ്റത്. കുര്‍ബാനക്ക് തയ്യാറെടുക്കുമ്പോഴാണ് അദ്ദേഹത്തെ ഒരാള്‍ കഴുത്തിന് കുത്തിയത്. പ്രാഥമിക ശുശ്രൂഷക്ക് ശേഷം അദ്ദേഹം ഇന്നലെ ആശുപത്രി വിട്ടു. വൈദികനെ ആക്രമിച്ചയാള്‍ക്കെതിരെ ബോധപൂര്‍വം ആക്രമിക്കുന്നതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകം സംബന്ധിച്ച് കൂടുതല്‍ തെളിവ് ശേഖരിച്ച് വരികയാണെന്ന് ആസ്ത്രേലിയന്‍ പൊലീസ് അറിയിച്ചു

കെ സി വേണുഗോപാല്‍ എം പിയാണ് വൈദികനെതിരെയായ സംഭവം ലോക്‍സഭയില്‍ ഉന്നയിച്ചത്. വംശീയ ആക്രമണമാണ് വൈദികനെതിരെ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്തകുമാര്‍ പറഞ്ഞു. വിദേശ കാര്യമന്ത്രി ആസ്ത്രേലിയന്‍ സര്‍ക്കാറുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കെ സി വോണുഗോപാലിന് മറുപടി നല്‍കി.

ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. ആസ്ത്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികന്‍ ആക്രമിക്കപ്പെട്ടതിനെ പാര്‍ലമെന്‍റില്‍‌ അപലപിച്ച് കേന്ദ്ര സര്‍ക്കാര്‍, ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത് ചെയ്യും. ഇക്കാര്യത്തില്‍ ആസ്ത്രേലിയന്‍ സര്‍ക്കാരുമായി സംസാരിക്കാന്‍ വിദേശകാര്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി പാര്‍മെന്‍ററി കാര്യമന്ത്രി അനന്തകുമാര്‍ പറഞ്ഞു. വംശീയ അക്രമണമാണെന്ന് മലയാളി വൈദികനെതിരെ നടന്നതെന്ന് ചൂണ്ടിക്കാട്ടി കെ.സി വേണുഗോപാലാണ് ലോസഭയില്‍ വിഷയം ഉന്നയിച്ചത്. ഇതിന് മറുപടി പറയുകയായിരുന്നു പാര്‍ലമെന്‍ററി കാര്യമന്ത്രി.

TAGS :

Next Story