അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ടെഡ് ക്രൂസ് പിന്മാറി
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ടെഡ് ക്രൂസ് പിന്മാറി
ഇന്‍ഡ്യാനയില്‍ നടന്ന പ്രൈമറിയില്‍ എതിരാളി ഡൊണാള്‍ഡ് ട്രംപ് വലിയ മുന്നേറ്റം നടത്തിയതിനെ തുടര്‍ന്നാണ് ക്രൂസിന്‍റെ പിന്മാറ്റം.
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പ്രചാരണത്തില്‍ നിന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ് പിന്മാറി. ഇന്‍ഡ്യാനയില്‍ നടന്ന പ്രൈമറിയില്‍ എതിരാളി ഡൊണാള്‍ഡ് ട്രംപ് വലിയ മുന്നേറ്റം നടത്തിയതിനെ തുടര്‍ന്നാണ് ക്രൂസിന്‍റെ പിന്മാറ്റം. പ്രചാരണത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടെഡ് ക്രൂസ് പിന്മാറിയതോടെ, ഏറെ പിന്നില് മൂന്നാം സ്ഥാനത്തുള്ള ജോണ്‍ കാസിച്ച് മാത്രമാണ് ട്രംപിനോട് മല്‍സരിക്കാന്‍ ഇനിയുള്ളത്.
മുന്നേറ്റത്തിന് തടയിടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന ടെഡ് ക്രൂസിന്‍റെ പിന്മാറ്റത്തോടെ, റിപ്പബ്ലിക്കന്മാരില്‍ ഒന്നാം സ്ഥാനത്തുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ എതിരാളി ഏറെ പിന്നില് മൂന്നാം സ്ഥാനത്തുള്ള ജോണ്‍ കാസിച്ച് മാത്രമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വോട്ടുകള്‍ ധാരാളമുള്ള ഇന്‍ഡ്യാനയില്‍ മുന്നേറ്റമുണ്ടാക്കി ട്രംപിന്‍റെ ഏകപക്ഷിയ വിജയത്തിന് തടയിടാമെന്നായിരുന്നു ടെഡ് ക്രൂസിന്‍രെ പ്രതീക്ഷ. എന്നാല്‍, 53.19 ശതമാനം വോട്ടോടെ ട്രംപ് നടത്തിയ മുന്നേറ്റം ക്രൂസിന്റെ സാധ്യതകള്‍ ഇല്ലാതാക്കി. ഡെമോക്രാറ്റുകളില്‍ 52.92 ശതമാനം വോട്ട് നേടിയ ബേണി സാന്‍ഡേഴ്സിനാണ് ഇന്‍ഡ്യാനയില്‍ ജയം. ഹിലരി ക്ലിന്‍റണ്‍ 47 ശതമാനം വോട്ട് നേടി.
Adjust Story Font
16