ഫ്രാന്‍സിന്റെ മധ്യസ്ഥതയില്‍ വിശ്വാസമില്ലെന്ന് ഇസ്രായേല്‍
ഫ്രാന്‍സിന്റെ മധ്യസ്ഥതയില്‍ വിശ്വാസമില്ലെന്ന് ഇസ്രായേല്‍
ഗസയില്‍ ഐ.എസ് ശക്തിയാര്‍ജിച്ചു വരുകയാണെന്ന ആരോപണം പൂര്‍ണമായും തെറ്റാണെന്നത് വ്യക്തമാണെന്നും അതിനാല്‍ ആരോപണം തള്ളിക്കളയേണ്ടതാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഫ്രാന്‍സിന്റെ മധ്യസ്ഥതയില്‍ ഇസ്രായേല്‍-ഫലസ്തീന്‍ സമാധാനചര്‍ച്ച നടക്കാനിരിക്കെ ഫ്രാന്‍സ് പക്ഷപാതപരമായി പെരുമാറുമെന്ന് സംശയിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രസ്താവന ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാന്‍ മാര്‍ക് ആയ്‌റോള്‍ട്ട് ഫ്രാന്‍സ് നിഷേധിച്ചു.
ഗസയില്‍ ഐ.എസ് ശക്തിയാര്‍ജിച്ചു വരുകയാണെന്ന ആരോപണം പൂര്‍ണമായും തെറ്റാണെന്നത് വ്യക്തമാണെന്നും അതിനാല്‍ ആരോപണം തള്ളിക്കളയേണ്ടതാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. നെതന്യാഹുവും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ആയ്‌റോള്‍ട്ട്.
അതേസമയം, ഉപാധികള്‍ വെക്കാതെ നേരിട്ടായിരിക്കണം ചര്‍ച്ച നടത്തേണ്ടതെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഈ രീതിയാണ് ധാരണയുണ്ടാക്കാന്‍ ഉപകാരപ്പെടുകയെന്നും അതല്ലാതെയുള്ള ശ്രമങ്ങള്‍ സംഘര്‍ഷത്തിന്റെ മൂലകാരണം നിഷേധിക്കാന്‍ ഫലസ്തീന് അവസരം നല്‍കുമെന്നും നെതന്യാഹു ആരോപിച്ചു. ഫ്രാന്‍സ് മുന്നോട്ടുവച്ച ഉപാധികള്‍ ഫലസ്തീന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. 2014ല്‍ യു.എസിന്റെ മധ്യസ്ഥതയില്‍ നടന്ന ഇസ്രായേല്‍-ഫലസ്തീന്‍ സമാധാനചര്‍ച്ച പരാജയപ്പെട്ടിരുന്നു.
Adjust Story Font
16