Quantcast

200,000 കുട്ടികള്‍ക്ക് പേരിട്ട പതിനാറുകാരി

MediaOne Logo

Jaisy

  • Published:

    17 Aug 2017 9:27 AM GMT

200,000 കുട്ടികള്‍ക്ക് പേരിട്ട പതിനാറുകാരി
X

200,000 കുട്ടികള്‍ക്ക് പേരിട്ട പതിനാറുകാരി

അങ്ങിനെ അവള്‍ 48,000 പൌണ്ട് സമ്പാദിക്കുകയും ചെയ്തു

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യം മറന്നേക്കൂ...കാരണം പേരിലാണ് കാര്യം. പണ്ടത്തെപ്പോലെ കുഞ്ഞിന് എന്തെങ്കിലും ഒരു പേരിടുന്ന രീതിയൊക്കെ മാറി. ഇപ്പോള്‍ പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രവും ഒക്കെ തിരഞ്ഞ് ഗൂഗിളിലും കയറി ഒരു വിശകലനമൊക്കെ നടത്തിയ ശേഷമാണ് ഭൂരിഭാഗം മാതാപിതാക്കളും തങ്ങളുടെ പൊന്നോമനക്ക് ഒരു പേരിടുന്നത്. അത് തികച്ചു വ്യത്യസ്തമാകാനും അവര്‍ ശ്രദ്ധിക്കും. പേരിടുന്ന കാര്യത്തില്‍ ചൈനാക്കാരും കണിശക്കാരാണ്. ഇംഗ്ലീഷ് പേരുകളോടാണ് അവര്‍ക്ക് കൂടുതല്‍ താല്‍പര്യം. കുഞ്ഞിന് പേരിടാന്‍ ചൈനാക്കാര്‍ ആശ്രയിക്കുന്നത് ബ്രീട്ടിഷുകാരിയായ ഒരു പതിനാറുകാരിയെയാണ്. വിദ്യാര്‍ഥിനിയായ ബ്യൂ ജീസപ്പ് അപ്രതീക്ഷിതമായാണ് ഈ പേരിടല്‍ കര്‍മ്മത്തില്‍ എത്തിപ്പെട്ടത്. അങ്ങിനെ അവള്‍ 48,000 പൌണ്ട് സമ്പാദിക്കുകയും ചെയ്തു.

കുടുംബമൊന്നിച്ചുള്ള ചൈനാ സന്ദര്‍ശനത്തിന് ശേഷമാണ് ബ്യൂവിന്റെ മനസില്‍ ഇത്തരമൊരു ആശയം വരുന്നത്. ഭക്ഷണം കഴിക്കാനായി പുറത്തു പോയപ്പോള്‍ ഒരു ചൈനീസ് കുടുംബം വന്ന് അവരുടെ കുട്ടിക്ക് ഒരു ഇംഗ്ലീഷ് പേര് നല്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഇംഗ്ലീഷ് പേരുകള്‍ നല്‍കുന്നത് യുകെയില്‍ വിദ്യാഭ്യാസം ചെയ്യുന്നതിനും ബിസിനസ് നടത്താനും സഹായിക്കുമെന്നാണ് അവരുടെ വിശ്വാസം.

http://www.specialname.cn/ എന്നൊരു വെബ്സൈറ്റും ബ്യൂ തുടങ്ങിയിട്ടുണ്ട്. അങ്ങിനെ 200,000 കുഞ്ഞുങ്ങള്‍ക്ക് താന്‍ പേരിട്ടതായി ബ്യൂ അവകാശപ്പെടുന്നു. കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നതെന്ന് ജീവിതത്തില്‍ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ബ്യൂ പറയുന്നു. തന്റെ വെബ്സൈറ്റിന്റെ വിജയം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story