ആര്‍ത്തവ സമയത്ത് സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്ക്
ആര്‍ത്തവ സമയത്ത് സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്ക്
ജോര്‍ജ്ജിയയിലെ ഒരു ഫിറ്റ്നെസ് സെന്ററിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്
ആര്‍ത്തവം ഇന്ത്യയില്‍ മാത്രമല്ല, പാശ്ചാത്യ നാടുകളില്‍ പോലും പലതിലേക്കുമുള്ള വഴിമുടക്കിയാണ്. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ കിണറ്റില്‍ നിന്നും വെള്ളം കോരരുത് എന്ന് നമ്മുടെ നാട്ടില്‍ ഒരു വിശ്വാസമുണ്ട്, ചിലരെങ്കിലും അത് പിന്തുടരുന്നുമുണ്ട്. അങ്ങ് ജോര്‍ജ്ജിയയിലും ഉണ്ട് ഇത്തരമൊരു വിശ്വാസം, അത് കേവലമൊരു വിശ്വാസം മാത്രമല്ലെന്ന് മാത്രം. കാരണം അതൊരു വിലക്കായി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഈ നാട്ടില്‍. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കുന്നതിന് വിലക്ക് കല്‍പിച്ചിരിക്കുകയാണ്. ജോര്‍ജ്ജിയയിലെ ഒരു ഫിറ്റ്നെസ് സെന്ററിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകകള്‍ വസ്ത്രം മാറുന്ന റൂമിന് സമീപം ഇത് സംബന്ധിച്ച് ഒരു നോട്ടീസും പതിച്ചിട്ടുണ്ട്. പ്രിയപ്പെട്ട സ്ത്രീകളെ, ആര്‍ത്തവ സമയത്ത് സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കരുതെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ഫിറ്റ്നെസ് സെന്ററിലെ നിത്യസന്ദര്‍കയായ ഒരു സ്ത്രീ നോട്ടീസിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഏതായാലും ഫിറ്റ്നെസ് സെന്ററിന്റെ ഈ നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തു വന്നു. ആര്‍ത്തവ രക്തം കൊണ്ട് സ്വിമ്മിംഗ് പൂള്‍ അശുദ്ധമാകാതിരിക്കാനാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ഫിറ്റ്നെസ് സെന്റര്‍ അധികൃതര്‍ പറഞ്ഞു.
Adjust Story Font
16