Quantcast

മൊറോക്കോയില്‍ ചരിത്രം രചിച്ച് ഇസ്‍ലാമിക് പിജെഡി പാര്‍ട്ടിക്ക് തുടര്‍ഭരണം

MediaOne Logo

Alwyn

  • Published:

    23 Aug 2017 2:03 PM GMT

മൊറോക്കോയില്‍ ചരിത്രം രചിച്ച് ഇസ്‍ലാമിക് പിജെഡി പാര്‍ട്ടിക്ക് തുടര്‍ഭരണം
X

മൊറോക്കോയില്‍ ചരിത്രം രചിച്ച് ഇസ്‍ലാമിക് പിജെഡി പാര്‍ട്ടിക്ക് തുടര്‍ഭരണം

സ്വാതന്ത്ര്യം ലഭിച്ചശേഷം നടന്ന പത്താമത് തെരഞ്ഞെടുപ്പാണിത്. മൊറോക്കോയുടെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ഭരണം ഉണ്ടാവുന്നത്.

മൊറോക്കോയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ നിലവിലെ ഭരണകക്ഷിയായ ഇസ്‍ലാമിക് ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിക്ക് വിജയം. സ്വാതന്ത്ര്യം ലഭിച്ചശേഷം നടന്ന പത്താമത് തെരഞ്ഞെടുപ്പാണിത്. മൊറോക്കോയുടെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ഭരണം ഉണ്ടാവുന്നത്.

രണ്ടാംതവണയും അധികാരത്തിലെത്തുന്ന ആദ്യപാര്‍ട്ടിയെന്ന ചരിത്രം കുറിച്ചാണ് ഇസ്‍ലാമിക് ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിയുടെ വിജയം. 2011 ലും പിജെഡിയായിരുന്നു അധികാരത്തിലെത്തിയത്. 395 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളാണ് പിജെഡിക്ക് ലഭിച്ചത്. 80 സീറ്റുകള്‍ നേടിയ ഒഥന്റിസിറ്റി ആന്റ് മോഡേനിറ്റി പാര്‍ട്ടിയാണ് രണ്ടാംസ്ഥാനത്ത്. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കരുതിയിരുന്ന രാജ്യത്തെ ഏറ്റവും പഴയപാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഇസ്തിക്‌ലാല്‍ പാര്‍ട്ടിക്ക് 31 സീറ്റുകളെ നേടാനായുള്ളു. കൂടുതല്‍ സീറ്റ് നേടി വിജയിച്ച പാര്‍ട്ടിയെ രാജാവായ മുഹമ്മദ് ആറാമന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കും. 1956 സ്വാതന്ത്ര്യം ലഭിച്ചശേഷം നടക്കുന്ന പത്താമത് തെരഞ്ഞെടുപ്പാണിത്. അഞ്ച് വര്‍ഷമാണ് ഭരണ കാലാവധി.

TAGS :

Next Story